You are Here : Home / USA News

നാമം എക്‌സലന്‍സ് അവാര്‍ഡ് 2018 : അപേക്ഷകള്‍ ക്ഷണിക്കുന്നു

Text Size  

Vineetha Nair

klvineetha@yahoo.com

Story Dated: Wednesday, January 17, 2018 08:24 hrs UTC

ന്യുജേഴ്‌സി: പ്രമുഖ സാംസ്‌കാരിക സംഘടനയായ നാമം (North American Malayalees and Associated Members) 2018ലെ എക്‌സലന്‍സ് അവാര്‍ഡുകള്‍ക്കായുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പ്രഗത്ഭരെയാണ് നാമം, എക്‌സലന്‍സ് അവാര്‍ഡുകള്‍ നല്കി ആദരിക്കുന്നത്. ന്യുജേഴ്‌സിയിലെ എഡിസനിലുള്ള റോയല്‍ ആല്‍ബെര്‍ട്ട്‌സ് പാലസില്‍ 2018 ഏപ്രില്‍ 7നു നടത്തുന്ന അതീവ ഹൃദ്യമായ ചടങ്ങില്‍ വെച്ചാണ് അവാര്‍ഡ് ദാനം. തങ്ങളുടെ പ്രവര്‍ത്തന മേഖലകളില്‍ അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ കൈവരിക്കുകയും, സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വ്യക്തികളില്‍ നിന്നും അവാര്‍ഡിനായുളള അപേക്ഷകള്‍ സ്വീകരിക്കുമെന്ന് നാമം സ്ഥാപകനും നിലവിലെ സെക്രട്ടറി ജനറലുമായ മാധവന്‍ ബി നായര്‍, പ്രസിഡന്റ് മാലിനി നായര്‍ എന്നിവര്‍ അറിയിച്ചു.

അവാര്‍ഡിന് അപേക്ഷിക്കാന്‍ താത്പര്യമുള്ളവരും, അവാര്‍ഡിനായി മറ്റുള്ളവരെ നോമിനേറ്റ് ചെയ്യുന്നവരും, http://namam.org/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ ഫോം പൂരിപ്പിക്കേണ്ടതാണ്. ഫെബ്രുവരി 15 ആണ് അപേക്ഷകള്‍ അയക്കേണ്ട അവസാന തീയതി. അവാര്‍ഡ് ജേതാക്കളെ നിര്‍ണ്ണയിക്കുന്നത് പ്രമുഖ വ്യക്തികള്‍ ഉള്‍പ്പെട്ട ജൂറിയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.