You are Here : Home / USA News

ഡിട്രോയിറ്റിലെ എക്യുമെനിക്കല്‍ കൗണ്‍സില്‍ ഒരുമയോടെ ക്രിസ്മസും ടാലന്റ്‌ഷോയും ആഘോഷിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, January 09, 2018 05:22 hrs UTC

ഡിട്രോയിറ്റ്∙ഡിസംബര്‍ 29നു സെന്റ് തോമസ് സിറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തിന്റെ പാരീഷ് ഹാളില്‍ 12 ഇടവക ദേവാലയാംഗങ്ങള്‍ ഒത്തുചേര്‍ന്ന് ഭക്ത്യാദരവോടെ ക്രിസ്മസ് ആഘോഷിച്ചു.

അവതരിപ്പിച്ച കലാപരിപാടികളില്‍ നല്ല പങ്കും വിശ്വാസാധിഷ്ഠിതമായിരുന്നു. സൗജന്യമായി വചന സിഡികളും, പാട്ടുപുസ്തകങ്ങളും, വിശ്വാസാധിഷ്ഠിതമായ രചനകളടങ്ങിയ പുസ്തകങ്ങളും ആഘോഷങ്ങളില്‍ സംബന്ധിച്ച ജനങ്ങള്‍ക്ക് വിതരണം ചെയ്തു.

പ്രസ്തുത ദിവസത്തില്‍ ജനങ്ങളില്‍നിന്ന് സമാഹരിച്ച തുക ഒരു നിര്‍ധന കുടുംബത്തിന് നല്‍കാന്‍ തീരുമാനിച്ചു. 2016 ലെ ആഘോഷാവസരത്തില്‍ സമാഹരിച്ച തുക $ 700 ഒറീസയില്‍ പ്രവര്‍ത്തിക്കുന്ന ഇവാഞ്ചലിക്കല്‍ ചര്‍ച്ച് മിഷനു സംഭാവനയായി നല്‍കിയിരുന്നു.

നവംബര്‍ 2017 ല്‍ ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ ഹൂസ്റ്റണ്‍ ദുരിതാശ്വാസ ഫണ്ടിലേക്ക് $ 1000 സംഭാവനയായി നല്‍കിയിരുന്നു.

റവ. ഫാ. പി.സി. ജോര്‍ജ്ജ് ക്രിസ്തുമസ് സന്ദേശം നല്‍കി. 2018- ല്‍ അമേരിക്കയിലെ ശുശ്രൂഷകള്‍ പൂര്‍ത്തിയാക്കി കേരളത്തിലേക്ക് മടങ്ങുന്ന മുന്‍ എക്യുമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റുമായി സ്തുത്യര്‍ഹമായ സേവനം നിര്‍വഹിച്ച ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവക വികാരി റവ. ഫാ. ഫിലിപ്പ് രാമച്ചനാട്ട്, സിഎസ്ഐ കോണ്‍ഗ്രിഗേഷന്‍ വികാരി റവ. ഫാ. ഹാപ്പി എബ്രഹാം എന്നിവര്‍ക്ക് ഡിട്രോയിറ്റ് എക്യുമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരി റവ. ഫാ. ബിനു ജോസഫ് മെമന്റോ നല്‍കി ആദരിച്ചു.

അലീന ഫിലിപ്പ്, റൂബന്‍ ഡാനിയേല്‍, ജെറിക്‌സ് തെക്കേല്‍, ജിജോ കുര്യന്‍, റവ. ഡീക്കന്‍ ജോണ്‍ ശങ്കരത്തില്‍, ജയിംസ് കണ്ണച്ചാന്‍പറമ്പില്‍, ഗീവര്‍ഗീസ് യോഹന്നാന്‍, തോമസ് തോമസ്, ജെയിസണ്‍ പൗലോസ് എന്നിവര്‍ ബിനു അച്ചനോടൊപ്പം പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ജയിംസ് കണ്ണച്ചാന്‍പറമ്പില്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.