You are Here : Home / USA News

കെസിസിഎന്‍എയുടെ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ 300 കവിഞ്ഞു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, January 06, 2018 03:42 hrs UTC

അറ്റ്‌ലാന്റാ:കെസിസിഎന്‍എയുടെ പതിമൂന്നാമത് കണ്‍വെന്‍ഷന് മുന്നൂറ് കുടുംബങ്ങള്‍ രജിസ്റ്റര്‍ചെയ്തു കഴിഞ്ഞു. നവംബര്‍ ഒന്‍പതാം തിയതിയോടുകൂടി ആരംഭിച്ച രജിസ്‌ട്രേഷന്‍ പ്രതീക്ഷിച്ചിതിലും വളരെവേഗത്തിലാണ് മുന്നോട്ടുപോകുന്നത്. ഡിസ്കൗണ്ടോടുകൂടിയുള്ള രെജിസ്‌ട്രേഷന്‍ ജനുവരിമുപ്പത്തി ഒന്നുവരെ കെസിസിഎന്‍എ നീട്ടികൊടുത്തിരിക്കുകയാണ്.

കെസിസിഎന്‍എയുടെ പതിമൂന്നാമത് കണ്‍വെന്‍ഷന്‍ പൂര്‍വാധികംഭംഗിയോടെ നടത്തുവാനുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. കെസിവൈഎല്‍, കെവൈഎഎ, യുവജനവേദി എന്നീ യുവസംഘടനകളുടെ പങ്കാളിത്തംകൂടുതല്‍ ഉണ്ടാകുന്നതിനുവേണ്ടി വൈവിധ്യമാര്‍ന്ന പ്രോഗ്രാമുകളും, ആകര്‍ഷകമായ സമ്മാനങ്ങളും കെസിസിഎന്‍എ കണ്‍വെന്‍ഷനില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ആതിഥേയ യൂണിറ്റായ അറ്റ്‌ലാന്റയിലെ കെസിവൈഎല്‍, കെവൈഎഎ ഇനീയൂണിറ്റുകള്‍ സജീവമായിക്കഴിഞ്ഞു. അറ്റ്‌ലാന്റായിലെ ക്‌നാനായമക്കള്‍ അവരുടെ സഹോദരീസഹോദരങ്ങളെ എതിരേല്‍ക്കുവാന്‍ ഒരുങ്ങിക്കഴിഞ്ഞു.

കണ്‍വെന്‍ഷന്റെ ഡിസ്കൗണ്ടോടുകൂടിയുള്ള രജിസ്‌ട്രേഷന്‍ ജനുവരിമുപ്പത്തിഒന്നുവരെ ഉണ്ടെങ്കിലും അതുവരെ കാത്തിരിക്കാതെ ഉടനെതന്നെ രജിസ്റ്റര്‍ ചെയ്ത്‌നിങ്ങളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.