You are Here : Home / USA News

'വിന്റർ ബെൽസ് 2018' ജനുവരി 6ന്

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Friday, January 05, 2018 02:11 hrs UTC

ലീഗ് സിറ്റി (റ്റെക്സസ്): മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ ഈ വർഷത്തെ ക്രിസ്മസ് പുതുവത്സര പരിപാടികൾ ജനുവരി 6ന് വൈകിട്ട് 5.30ന് വിഎഫ്ഡബ്ല്യൂ, ഡിക്കിങ്സൺ ഓഡിറ്റോറിയത്തിൽ നടക്കും.

ഗാൽവസ്റ്റൺ ഷെറിഫ് ഹെൻറി ട്രോചെസ്റ്റും കൗണ്ടി ജഡ്‌ജിമാരായ ലൊന്നി കോക്സും അലിസൺ കോക്സും മുഖ്യാതിഥികളായിരിക്കും.
മുൻ വർഷങ്ങളിലെന്ന പോലെ ഏകദേശം 14ഉം 12ഉം അടിയോളം ഉയരങ്ങളിലുള്ള കൂറ്റൻ നക്ഷത്രങ്ങളൊരുക്കിയും, 500 പൗണ്ടോളം തൂക്കമുള്ള ഗംഭീര കേക്ക് നിർമിച്ചും ഇതു കൂടാതെ അഞ്ഞൂറിൽപ്പരം ചെറു നക്ഷത്രങ്ങൾ, പുൽക്കൂട്, വിവിധ വലുപ്പത്തിലുള്ള ക്രിസ്മസ് ട്രീകൾ, വിവിധ തരത്തിലുള്ള ലൈറ്റുകൾ അലങ്കാരങ്ങൾ എന്നിവയും ഒരുക്കി ലീഗ് സിറ്റി മലയാളികൾ ആഘോഷങ്ങൾ ഗംഭീരമാക്കാൻ ഒരുങ്ങുന്നു.

ഇതോടൊപ്പം ലീഗ് സിറ്റിയിലെ പ്രശസ്ത ഗായകരെ അണിനിരത്തി ഒരു ഗാന നിശയും കൂടാതെ വൈവിധ്യമാർന്നതരത്തിലുള്ള നൃത്ത, സംഗീത, നാടക പരിപാടികളും ആഘോഷങ്ങൾക്ക് കൊഴുപ്പേകും. അതോടൊപ്പംതന്നെ രുചികരവും വൈവിധ്യവുമാർന്ന ഭക്ഷണങ്ങൾ ഒരുക്കികൊണ്ടുള്ള സ്നേഹ വിരുന്നും ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്

സോജൻ ജോർജ് 409-256-9840, രാജ്‌കുമാർ മേനോൻ 262-744-0452, മാത്യു പോൾ 409-454-3472, വിനേഷ് വിശ്വനാഥൻ 228-249-4511, രാജൻകുഞ്ഞു ഗീവർഗീസ് 507-822-0051, ബിനു പാപ്പച്ചൻ 405-992-5716, ഷിബു ജോസഫ് 228-249-1819, ടെൽസൺ പഴമ്പിള്ളി 973-477-7775, കൃഷ്ണരാജ് കരുണാകരൻ 409-457-1257, രാജേഷ് പിള്ള 228-249-6020, ബിജോ സെബാസ്റ്റ്യൻ 409-256-6427, ഡോ. ജേക്കബ് തെരുവത്ത് 240-426-1845

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.