You are Here : Home / USA News

കേരളീയ മാധ്യമ സംഗമം: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രതിനിധികള്‍ പങ്കെടുക്കും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, January 04, 2018 04:37 hrs UTC

തിരുവനന്തപുരം∙ ആഗോള കേരളീയ മാധ്യമ സംഗമം 5ന് കൊല്ലത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മന്ത്രിമാരായ ജെ.മേഴ്‌സിക്കുട്ടിയമ്മ, കെ.രാജു, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാക്കളായ ജോണ്‍ ബ്രിട്ടാസ്, പ്രഭാവര്‍മ്മ, പ്ലാനിങ് ബോര്‍ഡ് അംഗം കെ.എന്‍ ഹരിലാല്‍, തോമസ് ജേക്കബ്, ഡോ.എം.വി.പിള്ള, പിആര്‍ഡി ഡയറക്ടര്‍ ടി.വി.സുഭാഷ്, നോര്‍ക്ക വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍ കേരളത്തിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍, കെയുഡബ്യൂജെ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും. അമേരിക്ക, ഓസ്‌ട്രേലിയ, യുകെ, ഗള്‍ഫ് എന്നിവിടങ്ങളിൽ നിന്നും അൻപതോളം മലയാളിമാധ്യമപ്രവര്‍ത്തകരാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്.

ചടങ്ങിൽ സ്‌റ്റെപ്പ് പദ്ധതിയുടെ ലോഗോ പ്രകാശനം മുഖ്യമന്ത്രി നിര്‍വ്വഹിക്കും. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയെ പ്രതിനിധീകരിച്ചു നാഷണല്‍ പ്രസിഡന്റ് മധു കൊട്ടാരക്കര , ജനറല്‍ സെക്രട്ടറി സുനില്‍ തൈമറ്റം, ട്രഷറര്‍ സണ്ണി പൗലോസ്, അഡ്‌വൈസറി ബോര്‍ഡ് മെമ്പര്‍ റജി ജോര്‍ജ് , ചാപ്റ്റര്‍ പ്രസിഡന്റുമാരായ രാജു പള്ളത്ത്, ബിജു കിഴക്കേക്കൂറ്റ്, ഷിജോ പൗലോസ്, ജിജു കുളങ്ങര തുടങ്ങിയവര്‍ പങ്കെടുക്കും.

മാധ്യമ സംഗമത്തോട് അനുബന്ധിച്ച് ഫോട്ടോ, കാര്‍ട്ടൂണ്‍ പ്രദര്‍ശനം നടക്കും. കാര്‍ട്ടൂണിസ്റ്റ് ജി. ബാല കാര്‍ട്ടൂണ്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഓഖി ദുരിത ബാധിതരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനും ആദരാഞ്ജലികള്‍ അര്‍പ്പിക്കുതിനുമായി മൽസ്യത്തൊഴിലാളികളും പത്രപ്രവര്‍ത്തകരും ചേര്‍ന്ന് 1000 മെഴുകുതിരികള്‍ കത്തിക്കും.

4 ന് രാവിലെ 11.30 ന് കൊല്ലം പ്രസ് ക്ലബ് അംഗങ്ങളും വിദേശമലയാളി പത്രപ്രവര്‍ത്തകരുമായുള്ള മുഖാമുഖം പരിപാടി നടക്കും. ലോക കേരള സഭയുടെ രൂപീകരണസമ്മേളനം 12, 13 തീയതികളില്‍ തിരുവനന്തപുരത്ത് നിയമസഭാ സമുച്ചയത്തില്‍ നടക്കുന്നതിന്റെ മുന്നോടിയായാണ് സംഗമം .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.