You are Here : Home / USA News

ഡാലസിൽ ഫ്ലു വ്യാപകം: മരണം ആറായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, January 04, 2018 04:31 hrs UTC

ഡാലസ്: ഡാലസിൽ അപ്രതീക്ഷിതമായി ഉണ്ടായ കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് ഫ്ലു വൈറസ് ബാധിച്ചവരുടെ എണ്ണം ക്രമാതീതമായി വർധിച്ചു. ചൊവ്വാഴ്ച ഫ്ലു ബാധിച്ച ഒരാൾ മരിച്ചതോടെ ഡാലസ് കൗണ്ടിയിൽ മാത്രം മരിച്ചയവരുടെ എണ്ണം ആറായെന്ന് ഡാലസ് കൗണ്ടി ഹെൽത്ത് അധികൃതർ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ക്രിസ്മസ് ആഴ്ചയിൽ മാത്രം ഫ്ലു വൈറസ് ബാധിച്ച 500 പേരിലധികമാണ് ആശുപത്രിയിൽ ചികിത്സയിലിരിക്കുന്നതെന്ന് മെത്തഡിസ്റ്റ് ഡാലസ് മെഡിക്കൽ സെന്റർ ചീഫ് മെഡിക്കൽ ഓഫീസർ ലെസ് ലി ക്ലെർ പറഞ്ഞു.

ഗർഭിണികളും രോഗികളും കുട്ടികളും ഫ്ലുവിനെതിരെ പ്രത്യേക പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഫ്ലു രോഗ ലക്ഷണങ്ങൾ കണ്ടെത്തിയാൽ ഉടനെ അടുത്തുള്ള ഹെൽത്ത് ക്ലീനിക്കുകളിലോ, ഡോക്ടർമാരെയോ കാണണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഫ്ലു ഷോട്ട് എടുക്കുന്നതോടൊപ്പം പരിസര ശുചീകരണവും നടത്തണമെന്ന് ആരോഗ്യ വകുപ്പു നിർദേശിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.