You are Here : Home / USA News

അന്ധരായ കുട്ടികളെ സഹായിക്കുന്നതിന് ഷെയ്ന സമാഹരിച്ചത് 4350 ഡോളർ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, January 04, 2018 04:29 hrs UTC

കലിഫോർണിയ∙ ഷെയ്ന വിദ്യനന്ദിന് വയസ്സ് പതിനൊന്ന്. ഈ പതിനൊന്നുകാരിയുടെ ആഗ്രഹം ഇന്ത്യയിലെ അന്ധരായ കുട്ടികൾക്ക് കാഴ്ച ലഭിക്കണമെന്നതാണ്. നല്ലൊരു ചിത്രകാരിയായ ഷെയ്ന അതിനുള്ള പണസമാഹരണത്തിന് തിരഞ്ഞെടുത്തതു ചിത്രരചനയാണ്. താൻ വരച്ച ചിത്രം വിൽപന നടത്തി 4350 ഡോളർ സമാഹരിച്ചു. അത്രയും തുക ശങ്കര ഐ ഫൗണ്ടേഷന് സംഭാവന നൽകി. ഇന്ത്യൻ ഗ്രാമ പ്രദേശങ്ങളിൽ അന്ധരായി കഴിയുന്ന 150 കുട്ടികൾക്ക് ശസ്ത്രക്രിയ നടത്തി കാഴ്ച ലഭിക്കുന്നതിന് ഈ തുക മതിയാകുമെന്നാണ് ഫൗണ്ടേഷൻ ഭാരവാഹികൾ പറയുന്നത്

കന്നഡയും തമിഴും ഇംഗ്ലീഷും നന്നായി സംസാരിക്കുവാൻ കഴിയുന്ന ഷെയ്നക്ക് കൂടുതൽ കുട്ടികളെ സഹായിക്കണമെന്നാണ് ആഗ്രഹം. ഒരു വർഷം മുമ്പാണ് ഷെയ്ന ചിത്രരചന അഭ്യസിച്ചത്. കാൻവാസിൽ മനോഹര ഓയിൽ പെയ്ന്റിങ്ങ് നടത്തുവാൻ കഴിയുന്ന ഷെയ്നക്ക് പ്രോത്സാഹനം നൽകുന്നത് പ്രായാധിക്യത്താൽ കണ്ണിന് കാഴ്ച നഷ്ടപ്പെട്ട മുത്തശ്ശിയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.