You are Here : Home / USA News

വെസ്റ്റ് ചെസ്റ്റർ വൈസ്മെൻ ക്ലബ്ബിന്റെ ഒന്നാം വാർഷികം പ്രൗഢഗംഭീരമായി ആഘോഷിച്ചു

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Thursday, January 04, 2018 04:02 hrs UTC

ന്യൂയോർക്ക് ∙ വെസ്റ്റ് ചെസ്റ്റർ വൈസ്മെൻ ക്ലബ്ബിന്റെ ഒന്നാം വാർഷികവും ചാരിറ്റി ഡിന്നർ നൈറ്റും ഡിസംബർ 30 ശനിയാഴ്ച വൈകിട്ട് വൈറ്റ് പ്ലെയിൻസിലുള്ള കോൾ അമി ഓഡിറ്റോറിയത്തിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

പ്രസിഡന്റ് ജോസഫ് കാഞ്ഞമലയുടെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേ ളനം, വൈസ്മെൻ ക്ലബ്ബ് യുഎസ് ഏരിയാ പ്രസിഡന്റ് ടിബോർ ഫോകി ഉദ്ഘാടനം ചെയ്തു.

തദവസരത്തിൽ വൈസ്മെൻ എക്സലൻസ് അവാർഡ് ജേതാക്കളായ തോമസ് മൊട്ടക്കൽ (ബിസിനസ്), രേഖാ നായർ( ഹ്യൂമാനിറ്റി) ആദർശ് അൽഫോൻസ് കണ്ണംന്താനം (ചാരിറ്റി) എന്നിവർക്ക് ടിബോർ ഫോകി അവാർഡുകൾ നൽകി ആദരിക്കുകയുണ്ടായി.

റീജണൽ പ്രസിഡന്റ് മാത്യു ചാമക്കാല, ഡോ. അലക്സ് മാത്യു, ഷാജു സാം, ഡോ. ആനി പോൾ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സെലിബ്രേഷൻ കമ്മറ്റി ചെയർമാൻ ഷോളി കുമ്പിളുവേലി നന്ദി രേഖപ്പെടുത്തി.

വൈസ്മെൻ ക്ലബ്ബിന്റെ ഒരു വർഷത്തെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച സുവനീർ ചടങ്ങിൽ പ്രകാശനം ചെയ്തു. പ്രശസ്ത ഗായകർ പങ്കെടുത്ത ലൈവ് ഓർക്കസ്ട്രയോടുകൂടിയ ഗാനമേള ചടങ്ങുകളുടെ മാറ്റുകൂട്ടി.

ലീന ആലപ്പാട്ട് എംസിയായി ചടങ്ങുകൾ നിയന്ത്രിച്ചു.

ജോഷി തെള്ളിയാങ്കൽ, എഡ്വിൻ കാത്തി, ഷാജി സഖറിയാ, കെ. കെ. ജോൺസൻ, ഷൈജു കളത്തിൽ, ജോസ് ഞാറകുന്നേൽ, ജിം ജോർജ്, റോയി മാണി, ജോസ് മലയിൽ, ബെന്നി മുട്ടപ്പള്ളി, ഷിനു ജോസഫ്, ലിസാ ജോളി, സ്വപ്നാ മലയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്ക് വെസ്റ്റ് ചെസ്റ്റർ വൈസ്മെൻ ക്ലബ്ബിന്റെ വകയായി ഒരു ലക്ഷം രൂപാ നൽകുന്നതാണെന്ന് ക്ലബ് പ്രസിഡന്റ് ജോസഫ് കാഞ്ഞമല അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.