You are Here : Home / USA News

ന്യൂജഴ്സി സംസ്ഥാനത്തെ ആദ്യ സിഖ് മേയർ ചുമതലയേറ്റു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, January 03, 2018 03:35 hrs UTC

ന്യൂജഴ്സി: സംസ്ഥാന ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതി ചേർത്ത് ഹൊബോക്കൻ സിറ്റിയിൽ നിന്നും വൻ ഭൂരിപക്ഷത്തോടെ മേയറായി തിരഞ്ഞെടുക്കപ്പെട്ട പ്രഥമ ഇന്ത്യൻ അമേരിക്കൻ സിക്ക് സമുദായാംഗം രവി ബല്ല (43) ജനുവരി 1 ന് സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു.

ഹൊബോക്കൻ സിറ്റിയുടെ 39–ാം മേയറായി തിരഞ്ഞെടുക്കപ്പെട്ട രവി ബല്ലയുടെ സ്ഥാനാരോഹണ ചടങ്ങിൽ സമുദായാംഗങ്ങൾ പരസ്പരം ഐക്യത്തോടെ പ്രവർത്തിക്കണമെന്നും താൻ നേതൃത്വം നൽകുന്ന സിറ്റിയിലെ പൗരന്മാർ മറ്റുള്ളവരെ സുഹൃത്തുക്കളായി കാണണമെന്നും അഭ്യർത്ഥിച്ചു.

സിറ്റി ജീവനക്കാർക്ക് ഏതൊരു വ്യക്തിയോടും അവരുടെ പൗരത്വത്തെക്കുറിച്ചോ ഇമ്മിഗ്രേഷൻ സ്റ്റാറ്റസിനെ കുറിച്ചോ ചോദിച്ചു മനസ്സിലാക്കുന്നതിന് അവകാശം നൽകുന്ന 12 പേജ് വരുന്ന എക്സിക്യൂട്ടീവ് ഉത്തരവിലാണ് മേയറായി ചുമതലയേറ്റ് ആദ്യമായി ഒപ്പിട്ടത്.

പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണ കൂടത്തോട് പൂർണ്ണമായും കൂറു പുലർത്തുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു രവി ബല്ലയുടെ ആദ്യ എക്സിക്യൂട്ടീവ് ഉത്തരവ്.

ഫെഡറൽ ഏജൻസികൾ ആവശ്യപ്പെട്ടാൽ നൽകാവുന്ന രീതിയിൽ ഇമ്മിഗ്രേഷനെ സംബന്ധിച്ചുള്ള എല്ലാ രേഖകളും കൃത്യമായി സൂക്ഷിക്കണമെന്നും മേയർ ഉത്തരവിട്ടിട്ടുണ്ട്.

അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ ന്യൂജഴ്സി ചാപ്റ്റർ എക്സിക്യൂട്ടീവ് ഡയറക്ടർ അമോൽ സിൻഹ മേയറുടെ നടപടികളെ സ്വാഗതം ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.