You are Here : Home / USA News

ഒരു പ്രസിഡന്റിന്റെ ആദ്യ വർഷം

Text Size  

ഏബ്രഹാം തോമസ്

raajthomas@hotmail.com

Story Dated: Wednesday, January 03, 2018 03:31 hrs UTC

വാഷിങ്ടൻ ∙ അധികാരത്തിൽ ഒരു വർഷം ജനുവരി 20 ന് പിന്നിടുമ്പോഴും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരിടുന്ന വിമർശനങ്ങളും എതിർപ്പുകളും പൂർവ്വാധികം ശക്തിയോടെ തുടരുകയാണ്. അധികാരത്തിൽ എത്തുന്നതിന്റെ ഓരോ പടവിലും പ്രൈമറികൾ, പാർട്ടി ടിക്കറ്റ്, തിരഞ്ഞെടു പ്പിൽ ഭൂരിപക്ഷം പോപ്പുലർ വോട്ടുകൾ നഷ്ടമായത് ട്രംപ് ഇവ നേരിട്ടാണ് മുന്നേറിയത്.

പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചരണ വേളയിൽ നൽകിയ വാഗ്ദാനങ്ങൾ ഒന്നൊന്നായി നിറവേറാൻ ശ്രമിച്ചപ്പോഴും കടുത്ത എതിർപ്പാണുണ്ടായത്. തന്റെ മുൻഗാമിയുടെ ഭരണത്തിൽ സമ്പദ് വ്യവസ്ഥ കാര്യമായ പുരോഗതി കൈവരിച്ചില്ല എന്ന തിരിച്ചറിവായിരിക്കണം ട്രംപിനെ അമേരിക്ക ഫസ്റ്റ് മുദ്രാവാക്യം വീറോടെ നടപ്പാക്കുവാൻ പ്രേരിപ്പിച്ചത്. അഫോഡബിൾ കെയർ ആക്ട് റദ്ദാക്കുവാനും നികുതി നിയമം പുതുക്കുവാനും ആക്ട് റദ്ദാക്കുവാനും നടത്തിയ ശ്രമങ്ങൾ വിജയിച്ചില്ല. അഫോഡബിൾ കെയർ ആക്ടിന്റെ പേരിൽ നടത്തിയിരുന്ന കുറെയധികം പാഴ് ചെലവുകൾ ഈയിടെ അവസാനിച്ച ഹെൽത്ത് കെയർ എൻറോൾമെന്റിൽ വ്യക്തമായി. ഹെൽത്ത് ഇൻഷുറൻസ് വില്ക്കാനായി ഇൻഷുറൻസ് എക്സ്ചേഞ്ചുകളെ പ്രതിനിധീകരിച്ച് പ്രവർത്തിച്ചിരുന്ന ആയിരക്കണക്കിന് ഏജന്റുമാർക്കുവേണ്ടി നൽകിയിരുന്ന ധനം ഫെഡറൽ ഗവൺമെന്റിന് മിച്ചമായി ലഭിച്ചിട്ടുണ്ടാവണം.

പുതിയ നികുതി നിയമത്തിൽ ഏറെ ഇളവുകൾ സമ്പന്നർക്കാണ് എന്ന യാഥാർത്ഥ്യം ശേഷിക്കുന്നു. സാധാരണക്കാർക്ക് തല്ക്കാലം ചില ഇളവുകൾ ലഭിക്കുമെങ്കിലും 2027 ആകുമ്പോൾ ഈ ഇളവുകൾ അപ്രത്യക്ഷമാകാനാണ് സാധ്യത. പ്രസിഡന്റ് ജോർജ് ഡബ്ല്യു ബുഷ് നികുതി ഇളവുകൾ നടപ്പാക്കിയ പ്പോഴും ഈ ആരോപണം ഉയർന്നിരുന്നു. പിന്നീട് അമേരിക്കയിൽ ഉണ്ടായ ദുരന്തങ്ങൾ (9/11 ചുഴിക്കാറ്റുകളും വെള്ളപ്പൊക്കവും) വിശദമായ വിശകലനത്തിൽ നിന്ന് പലരെയും അകറ്റി നിറുത്തി. ട്രംപിന്റെ പ്രഖ്യാപനങ്ങളും നയങ്ങളും അന്താരാഷ്ട്ര തലത്തിൽ അമേരിക്കയെ ഒറ്റപ്പെടുത്തി എന്ന് ആരോപണമുണ്ട്. ഒരു മുഖ്യ കളിക്കാരനായിരുന്ന അമേരിക്ക ആ സ്ഥാനം ചൈനയ്ക്കും റഷ്യയ്ക്കും ഫ്രാൻസിനും ജർമ്മനിക്കും ഒഴിഞ്ഞു കൊടുത്തിരിക്കുകയാണ് എന്നാണ് ആരോപണം, ആഗോള താപനം ചൈന സജീവമായി മുന്നോട്ട് വന്ന് ചർച്ച ചെയ്യുന്നു. സിറിയൻ സമാധാന ചർച്ചകൾക്ക് ഇപ്പോൾ റഷ്യ മുൻകൈ എടുക്കുന്നു. റഷ്യയെ (പുടിനെ) വിമർശിക്കുവാൻ ട്രംപ് തയാറാകാത്തത് മൂലമാണ് റഷ്യ ഉക്രെയിനിൽ സൈനിക നടപടി സ്വീകരിക്കുവാൻ തയാറായത് എന്നാണ് മറ്റൊരു ആരോപണം.

നാറ്റോയിൽ നിന്ന് അമേരിക്ക പിൻമാറിയത് കാരണം അംഗ രാഷ്ട്രങ്ങൾ ഒരു നിലപാട് സ്വീകരിക്കുവാൻ ഇപ്പോൾ ഫ്രാൻസിനെയും ജർമ്മനിയെയുമാണ് ഉറ്റുനോക്കുന്നത്. ട്രംപിന്റെ പ്രഖ്യാപനങ്ങൾ ഇറാനെ കൂടുതൽ ചൊടിപ്പിക്കു കയും ധീരമാക്കുകയും ചെയ്തു. ഇറാൻ സൈനിക ബലവും സാമ്പത്തിക, രാഷ്ട്രീയ സ്വാധീനവും വർധിപ്പിക്കുകയാണ്. ഇത് ഇറാൻ നേതാക്കൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നു.

ദക്ഷിണ ഏഷ്യൻ രാജ്യങ്ങളിൽ ട്രംപിനെ കുറിച്ച് മതിപ്പുണ്ട്. ഈ മേഖലയെ ട്രംപിന്റെ ടീം ഇൻഡോ പെസഫിക് എന്ന് പുതിയ പേര് നൽകി തങ്ങളുടെ താല്പര്യം വ്യക്തമാക്കുന്നു. പാകിസ്ഥാനെ തഴഞ്ഞ് ഇൻഡ്യയെയും അഫ്ഗാനിസ്ഥാനെയും പിന്തുണയ്ക്കുകയാണ് ട്രംപ് നയം. ട്രംപ് ഭരണകൂടം ആദ്യം ഈ വർഷം (2018 ൽ) പാകിസ്ഥാന് 350 മില്യൻ ഡോളർ ധന സഹായം നൽകണമെന്ന് കോൺഗ്രസിനോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ പുതുവർഷ സന്ദേശത്തിൽ ഈ അഭ്യർത്ഥന പുനഃപരിശോധിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. അഞ്ച് വർഷം മുൻപ് അമേരിക്ക പാക്കിസ്ഥാന് നൽകിയ ധന സഹായത്തിന്റെ പത്തിൽ ഒന്നിൽ കുറവാണ് ആദ്യ അഭ്യർത്ഥനയായ 350 മില്യൻ ഡോളർ.

ഒരു ഓണസ്റ്റ് ബ്രോക്കറായി മദ്ധ്യപൂർവ്വ ഏഷ്യൻ രാഷ്ട്രങ്ങൾ അമേരിക്കയെ കണ്ടിരുന്നു. ഇസ്രയേലികളും പാലസ്തീനികളും തമ്മിലുള്ള സംഭാഷണങ്ങ ളിൽ അമേരിക്കയ്ക്ക് മദ്ധ്യസ്ഥം വഹിക്കുവാൻ അവസരം ലഭിച്ചിരുന്നു. എന്നാൽ ജെറുശലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ച് ട്രംപ് നടത്തിയ പ്രസ്താവന അമേരിക്കയുടെ നിഷ്പക്ഷ നിലപാടിനെ സംശയത്തോടെ വീക്ഷിക്കുവാൻ കാരണമായിരിക്കുകയാണ്.

ഏഴ് മാസം മുൻപ് സ്പെഷ്യൽ കൗൺസിലായി ചാർജെടുത്ത് റോബർട്ട് മ്യുള്ളർ നടത്തുന്ന അന്വേഷണം എന്തെല്ലാം കണ്ടെത്തും എന്ന് പറയാനാവില്ല. 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടലുണ്ടായോ, ഗൂഡാലോചനകളിൽ ട്രംപിന്റെ വിശ്വസ്തർ ഉൾപ്പെട്ടിരുന്നോ എന്നീ വിഷയങ്ങളാണ് കമ്മീഷൻ അന്വേഷിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.