You are Here : Home / USA News

ഐക്യ ക്രിസ്മസ് ആഘോഷം ഏഴിന്

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Wednesday, January 03, 2018 03:23 hrs UTC

ന്യൂയോർക്ക്∙ ന്യൂയോർക്കിലെ റോക്‌ലൻഡ് കൗണ്ടിയിലുള്ള വിവിധ ക്രൈസ്തവ സഭകളുടെ സംയുക്ത വേദിയായ ജോയിന്റ് കൗൺസിൽ ഓഫ് ചർച്ചസിന്റെ പതിനെട്ടാമത് ഐക്യ ക്രിസ്മസ് ആഘോഷം 7 ന് വൈകുന്നേരം നാലു മണിക്ക് നടത്തപ്പെടുന്നു. സഫേണിലുള്ള സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിൽ വച്ചാണ് പരിപാടികൾ നടക്കുക. മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ സഖറിയാ മാർ നിക്കോളോവോസ് മെത്രാപ്പൊലീത്താ ക്രിസ്മസ് സന്ദേശം നൽകും.

റോക്‌ലൻഡ് കൗണ്ടിയിലുള്ള ഓൾ സെയിന്റ്സ് എപ്പിസ്കോപ്പൽ ചർച്ച്, ബഥനി മാർത്തോമ്മാ ചർച്ച്, സിഎസ്ഐ ക്രൈസ്റ്റ് ചർച്ച്, സെന്റ് ജോൺസ് ഓർത്തഡോക്സ് ചർച്ച്, സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഇന്ത്യ, സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച്, സെന്റ് മേരീസ് ക്നാനായ കാതലിക്സ് ചർച്ച്, സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് ചർച്ച്, സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് ചർച്ച്, സെന്റ് പീറ്റേഴ്സ് മലങ്കര കാത്തലിക് ചർച്ച് എന്നിവർ ആഘോഷത്തിൽ ഗാനങ്ങളാലപിക്കും. കൂടാതെ ജേക്കബ് ജോർജിന്റെ നേതൃത്വത്തിൽ വിവിധ ഇടവകകളിൽ നിന്നുള്ള മുപ്പതംഗ സംയുക്ത ഗായകസംഘം ഗാനങ്ങളാല പിക്കും. യുവജനങ്ങളുടെ വാദ്യസംഗീതവും സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് അവതരിപ്പിക്കുന്ന ജനനപെരുന്നാളിന്റെ ദൃശ്യാവിഷ്ക്കരണവും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും. വെരി. റവ. ഗീവർഗീസ് ചട്ടത്തിൽ കോർ എപ്പിസ്കോപ്പയുടെ സമാപന പ്രാർത്ഥനയോടെ ചടങ്ങുകൾ സമാപിക്കും.

കഴിഞ്ഞ പതിനെട്ടു വർഷങ്ങളായി ജോയിന്റ് കൗൺസിൽ ഓഫ് ചർച്ചസ്, റോക് ലൻഡ് കൗണ്ടിയിലെ വിവിധ സഭാ വിഭാഗങ്ങൾക്ക് ക്രിസ്തീയ കൂട്ടായ്മയും പരസ്പര സഹകരണവും നൽകുന്നതിൽ വലിയ പങ്കാണ് വഹിക്കുന്നത്. റവ. സജു ബിജോൺ(പ്രസിഡന്റ്), ഫാ. മാത്യു തോമസ് (വൈസ് പ്രസിഡന്റ്), ജിജി ടോം (സെക്രട്ടറി), ഡാനിയേൽ വർഗീസ് (ജോയിന്റ് സെക്രട്ടറി), സജി പോത്തൻ (ട്രഷറർ), ബാബു മത്തായി (ജോയിന്റ് ട്രഷറർ), ബാബു മാത്യു, ജീമോൻ വർഗീസ്, രാജൻ മാത്യു എന്നിവർ കോ ഓർഡിനേറ്റർ മാരുമായി, വിവിധ ഇടവകകളിലെ പട്ടക്കാരും കമ്മിറ്റിയംഗങ്ങളുമടങ്ങുന്ന വിപുലമായ കമ്മിറ്റി ആഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നു.വിവരങ്ങൾക്ക് : റവ. സജു ബി. ജോൺ : 846 613 7728, ജിജി ടോം : 845 282 2500, സജി പോത്തൻ : 845 642 9161

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.