You are Here : Home / USA News

രാജമ്മ നായർ നിര്യാതയായി

Text Size  

Story Dated: Tuesday, January 02, 2018 03:37 hrs UTC

ഫിലഡൽഫിയ∙ഫിലഡൽഫിയയിൽ ദീർഘകാലം താമസിച്ചിരുന്ന തിരുവല്ലാ മാന്താനം മാവുങ്കൽ വീട്ടിൽ രാജമ്മ നായർ (68) ഡൽഹിയിലെ ഗംഗാറാം ഹോസ്പിറ്റലിൽ ഹൃദയാഘാതം മൂലം നിര്യാതയായി.

കുറച്ചുനാളായി റിട്ടയർ വിശ്രമകാലമായി നാട്ടിൽ താമസിക്കവേ, ഡൽഹി സന്ദർശിക്കുന്നതിനിടയിലാണ് അസുഖം മൂലം ആശുപത്രിയിലായത്. പമ്പ അസോസിയേഷൻ, നായർ സൊസൈറ്റി, എൻഎസ്എസ് ഓഫ് നോർത്ത് അമേരിക്ക, കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക തുടങ്ങി നിരവധി സാമൂഹ്യ പ്രസ്ഥാനങ്ങളിൽ പരേതയും ഭർത്താവ് ഗോപാലൻ നായരും സജീവ സാന്നിധ്യമായിരുന്നു.

ഫിലഡൽഫിയായിൽ ടെമ്പിൾ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ മുപ്പതിലേറെ വർഷം റജിസ്റ്റേർഡ് നഴ്സായി പ്രവർത്തിച്ചിട്ടുണ്ട്.

മക്കൾ : അജിത്, അനീഷ്.
സഹോദരങ്ങൾ : മിനി പിള്ള, രഘുനാഥൻ നായർ, രാജപ്പൻ നായർ, പരേതരായ രമാ നായർ, രാധാകൃഷ്ണൻ നായർ.

സംസ്ക്കാരചടങ്ങുകൾ ജനുവരി 6, ശനിയാഴ്ച്ച ഫിലഡൽഫിയായിക്കടുത്തുള്ള വെസ്റ്റ് ലോറൽ ഹിൽ സെമിത്തേരിയിൽ (225 Belmont Ave, Bala Cynwyd, PA-19004) ആയിരിക്കും നടക്കുക.

കൂടുതൽ വിവരങ്ങൾക്ക് :
മിനി പിള്ള : 215 442 0811
സുധാ കർത്ത : 267 575 7333
ഗോപാലൻ നായർ : 215 442 9368

വാർത്ത∙സുധാ കർത്താ
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.