You are Here : Home / USA News

2018 ജനുവരി സഭാ താരക മാസമായി ആചരിക്കുന്നു

Text Size  

Story Dated: Tuesday, January 02, 2018 03:12 hrs UTC

ന്യൂയോർക്ക് ∙ മർത്തോമാ സഭയുടെ ദൗത്യനിർവഹണത്തിൽ സുപ്രധാന പങ്കുവഹിക്കുന്ന മലങ്കര സഭാ താരക 125 വർഷങ്ങൾ പിന്നിട്ട് ശതോത്തര രജതജൂബിലി ആഘോഷിക്കുന്ന അവസരത്തിൽ താരകയുടെ ജന്മമാസമായ ജനുവരി സഭാതാരക മാസമായി ആചരിക്കണമെന്ന് റൈറ്റ് റവ. ഡോ. ജോസഫ് മാർത്തോമാ മെത്രാപ്പോലീത്ത ഉദ്ബോധിപ്പിച്ചു.

സഭാ കൗൺസിലിന്റെ തീരുമാനപ്രകാരം 2018 ജനുവരി ആഗോള മർത്തോമാ സഭയിലെ മുഴുവൻ ഇടവകകളും സഭാ താരകർക്ക് കൂടുതൽ വായനക്കാരേയും വരിക്കാരേയും കണ്ടെത്തുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യണമെന്ന് തിരുമേനി ഓർമ്മിപ്പിച്ചു.

താരക മാസമായ ജനുവരിയിൽ മാനേജിങ്ങ് കമ്മിറ്റി അംഗങ്ങളും പത്രാധിപ സമിതി അംഗങ്ങളും ഇടവകകൾ സന്ദർശിച്ചു ഇപ്പോൾ നിലവിലുള്ള വരിക്കാരുടെ എണ്ണം 21,000 രത്തിൽ നിന്നും ഇരട്ടിയായി വർദ്ധിപ്പിക്കേണ്ടതുണ്ടെന്നും തിരുമേനി അഭ്യർത്ഥിച്ചിട്ടുണ്ട്.

സഭയുടെ ഔദ്യോഗീക പ്രസിദ്ധീകരണം എന്ന നിലയിൽ മെത്രാപ്പോലീത്തായുടെ കത്ത്, സഭാ വാർത്തകൾ, അറിയിപ്പുകൾ എന്നിവയും പ്രതാധിപ കുറിപ്പുകൾ, വേദപഠനം, സമകാലീന ചിന്തകൾ, ആനുകാലിക വിഷയങ്ങളെ പറ്റിയുള്ള ചർച്ചകൾ ലേഖനങ്ങൾ, കവിതകൾ, പ്രതികരണങ്ങൾ എന്നിവയും താരകയിലൂടെ ലഭ്യമാണ്.

പത്തുവരിക്കാരെ ചേർക്കുന്നവർക്കുള്ള പ്രത്യേക ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ ഇടവകകളും സ്ഥാപനങ്ങളും സഭാ താരകയുടെ വരിക്കാരായി സഭാ താരക മാസം കൂടുതൽ അർത്ഥവക്താക്കണമെന്നും തിരുമേനി അഭ്യർത്ഥിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.