You are Here : Home / USA News

മലങ്കര അതിഭദ്രാസനാധിപന്‍ യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ സ്ഥാനാരോഹണ വാര്‍ഷികം

Text Size  

Story Dated: Tuesday, January 02, 2018 03:07 hrs UTC

ന്യൂയോര്‍ക്ക്: സുറിയാനി സഭയുടെ അമേരിക്കയുടെയും കാനഡായുടെയും മലങ്കര അതിഭദ്രാസനത്തിന്റെ നവശിൽപിയും അധിപനും കര്‍മ്മമണ്ഡലത്തിലെ നിറസാന്നിധ്യവുമായ യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ 14–ാം സ്ഥാനാരോഹണ വാര്‍ഷികം സമുചിതമായി ആചരിക്കുന്നതിന് ഭദ്രാസന കൗണ്‍സിൽ തീരുമാനിച്ചു.

2018 ജനുവരി 6നു ന്യൂജഴ്‌സിയില്‍ പരാമസിലുള്ള മോര്‍ അഫ്രേം സെന്ററില്‍ നടത്തുന്ന ക്രിസ്മസ് പുതുവത്സരാഘോഷ പരിപാടികളോടനുബന്ധിച്ച് സ്ഥാനാരോഹണ വാര്‍ഷികവും നടത്തുന്നതു സംബന്ധിച്ച ക്രമീകരണങ്ങളും പൂര്‍ത്തിയായി വരുന്നതായി ഭദ്രാസന സെക്രട്ടറി റവ. ഡോ. ജെറി ജേക്കബ് അറിയിച്ചു. 2004 ജനുവരി 4-നാണ് അഭി. തിരുമേനി വാഴിക്കപ്പെട്ടതും ഈ ഭദ്രാസനത്തിന്റെ ചുമതല ഭാരമേൽപിക്കപ്പെട്ടതും.

വി. സഭയ്ക്ക് ചിരസ്മരണാര്‍ഹനായ പുണ്യപ്പെട്ട പിതാവ്, ഇഗ്നാത്തിയോസ് സാഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവായാല്‍ എല്ലാ ആത്മീയാചാര്യ സ്ഥാനങ്ങളും നല്‍കി അനുഗ്രഹിക്കപ്പെട്ട അഭി. തീത്തോസ് മെത്രാപ്പോലീത്തായുടെ വരുംകാലങ്ങളിലെ എല്ലാ ശ്രേഷ്ഠാചാര്യ ശുശ്രൂഷകള്‍ക്കും ഭാവുകങ്ങള്‍ നേരുന്നതോടൊപ്പം, സര്‍വ്വ നിയന്താവിന്റെ നടത്തിപ്പിലേയ്ക്ക് ഭാരമേൽപിക്കുകയും ചെയ്യുന്നു.

By: സുനില്‍ മഞ്ഞിനിക്കര

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.