You are Here : Home / USA News

അരിസോണ മലയാളി അസോസിയേഷൻ ക്രിസ്മസ്, നവവൽസര പരിപാടികൾ കൊണ്ടാടി

Text Size  

Story Dated: Tuesday, January 02, 2018 02:53 hrs UTC

അരിസോണ∙ അരിസോണ മലയാളി അസോസിയേഷന്റെ ക്രിസ്മസ് നവവൽസര പരിപാടികൾ ഫീനിക്സിലെ ഇന്തോ– അമേരിക്കൻ സെന്ററിൽ കൊണ്ടാടി. ഫീനിക്സ് സിറ്റി കൗൺസിൽ വുമണും മേയർ കാൻഡിഡേറ്റുമായ കേറ്റ് ഗയീഗോ ഈ വർഷത്തെ പരിപാടികളുടെ മുഖ്യാതിഥിയായിരുന്നു. ഫീനിക്സ് സെന്റ് പീറ്റേഴ്സ് ജാക്കോബിറ്റ് പള്ളിയിലെ ഫാ. സജി മാർക്കോസ് ക്രിസ്മസ് സന്ദേശം കൈമാറി.

 

ഗീതാ രാജയും ശിൽപാ പൗളിയും പരിപാടികളുടെ മുഖ്യ അവതാരകർ ആയിരുന്നു. ഈശ്വര പ്രാർത്ഥനയോടെ തുടങ്ങിയ പരിപാടികൾ സാന്താക്ലോസിന്റെ ക്രിസ്മസ് നവവത്സര സന്ദേശത്തോടെ അവസാനിച്ചു. വൈവിധ്യമാർന്ന കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റേകി. മാർഗ്ഗംകളി, ക്രിസ്മസ് കാരൾ കോമഡി സ്കിറ്റ് തുടങ്ങി നിരവധി പരിപാടികൾ ആഘോഷങ്ങൾക്ക് ചാരുതയേറ്റി.

ശ്രീകുമാർ നമ്പ്യാറിന്റെയും ബിനു തങ്കച്ചന്റെയും നേതൃത്വത്തിൽ തയാറാക്കിയ ക്രിസ്മസ് സദ്യ വളരെ വിഭവ സമൃദ്ധമായിരുന്നു. പരിപാടികളുമായി സഹകരിച്ച ഏവരോടും അരിസോണ മലയാളി അസോസിയേഷൻ കമ്മിറ്റി ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു.

By: സതീഷ് പദ്മനാഭൻ
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.