You are Here : Home / USA News

മാർത്തോമാ ഫാമിലി കോൺഫറൻസ് റജിസ്ട്രേഷൻ കിക്കോഫ് ഡിസംബർ 31 ന്

Text Size  

Story Dated: Saturday, December 30, 2017 02:21 hrs UTC

ഹൂസ്റ്റൺ: മാർത്തോമാ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ 2018 ജൂലൈ 5 മുതൽ 8 വരെ ഹൂസ്റ്റണിലെ ഹിൽട്ടൺ ഹോട്ടലിൽ നടത്തുന്ന 32 – ാം ഫാമിലി കോൺഫറന്‍‍സിന്റെ റജിസ്ട്രേഷൻ, വെബ്സൈറ്റ്, സുവനീർ അഡ്വൈർടൈസ്മെന്റ് എന്നിവയുടെ കിക്കോഫ് ഡിസംബർ 31 ‍ഞായറാഴ്ച ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമാ പള്ളിയിൽ ആരാധനയ്ക്കു ശേഷമുളള പ്രത്യേക സമ്മേളനത്തിൽ നടക്കും.

സമ്മേളനം ഭദ്രാസനാധിപനും കോൺഫറൻസ് രക്ഷാധികാരിയും ആയ ബിഷപ് ഡോ. ഐസക് മാർ ഫിലക്സിനോസ് ഉദ്ഘാടനം ചെയ്യുന്നതാണെന്ന് കോൺഫറൻസ് മീഡിയാ കമ്മിറ്റിക്കു വേണ്ടി ചെയർമാൻ റവ. വിജു വർഗീസ്, കൺവീനർ സഖറിയാ കോശി എന്നിവർ അറിയിച്ചു.

by ഷാജി രാമപുരം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.