You are Here : Home / USA News

മുസ്‌ലിം വനിതക്കു നേരെ ബ്രൂക്ക്‌ലിനിൽ വംശീയാക്രമണം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, December 30, 2017 02:09 hrs UTC

ബ്രൂക്ക്‌ലിൻ (ന്യൂയോർക്ക്) ∙ കൗമാരക്കാരായ പെൺകുട്ടികൾ കൂട്ടം ചേർന്ന് വംശീയാധിക്ഷേപം നടത്തി മുസ്‌ലിം വനിതക്കു നേരെ ആക്രമണം നടത്തിയതായി ബ്രൂക്ക്‌ലിൻ പൊലീസ് വെള്ളിയാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ വെളിപ്പെടുത്തി. പരുക്കുകൾ നിസ്സാരമാണെങ്കിലും വിശദ പരിശോധനക്കായി ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബ്രൂക്‌ലിൻ ഡൗൺ ടൗൺ, ആഡം സ്ട്രീറ്റിലുള്ള പനീറ ബ്രഡിൽ കാപ്പി കുടിച്ചു കൊണ്ടിരിക്കെ പെൺകുട്ടികൾ ഇവരുടെ സമീപത്തെത്തി ഭീകരരെന്ന് വിളിച്ചു അധിക്ഷേപിക്കുകയും, ശരീരത്തിൽ മുഷ്ടി ചുരുട്ടി ഇടിക്കുകയും മുഖത്ത് തുപ്പുകയും ചെയ്തതായി ആക്രമണത്തിനിരയായ സൊവാദ് കിരമ പറഞ്ഞു.

പെൺകുട്ടികള്‍ ഇവരെ മർദ്ദിക്കുമ്പോൾ കൂടിനിന്നവർ ഒന്നും പ്രതികരിക്കാതെ കാഴ്ചക്കാരായി നിന്നുവെന്നും ഇവർ പറഞ്ഞു. മർദ്ദനത്തിനു ശേഷം ഒന്നും സംഭവിക്കാത്ത മട്ടിൽ പെൺകുട്ടികൾ കാപ്പി കുടിച്ചതിനുശേഷം പുറത്തേക്കു പോകുകയായിരുന്നു. ‘‘ എന്റെ ജീവിതത്തിൽ ഇതുപോലൊരു സംഭവം ആദ്യമായാണ്’’ . സംഭവത്തിന്റെ തുടക്കത്തിൽ തന്നെ പെൺകുട്ടികളോടു നിശബ്ദത പാലിക്കാൻ ആവശ്യപ്പെട്ടുവെന്നും എന്നാൽ മർദ്ദനം തുടരുകയായിരുന്നുവെന്നും ഇവർ കുറ്റപ്പെടുത്തി.

കിരമയ്ക്കു നേരെ നടന്നതു വംശീയാക്രമണമാണെന്നും ഇതിനെതിരെ അന്വേഷണം നടത്തി കുറ്റക്കാരെ ഉടനെ കണ്ടെത്തണമെന്നും അമേരിക്കൻ ഇസ്‍‌ലാമിക് കൗൺസിൽ ന്യൂയോർക്ക് ചാപ്റ്റർ ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് വിവരം ലഭിക്കുന്നവർ 800 577 8477 TIPS വിളിച്ച് അറിയിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.