You are Here : Home / USA News

വെസ്റ്റ് ചെസ്റ്റർ വൈസ്മെൻ ക്ലബ്ബിന്റെ വാർഷികാഘോഷം 30 ന്

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Friday, December 29, 2017 03:51 hrs UTC

ന്യുയോർക്ക്∙ വെസ്റ്റ് ചെസ്റ്റർ വൈസ്മെൻ ക്ലബ്ബിന്റെ ഒന്നാം വാർഷികാഘോഷവും ചാരിറ്റി ഡിന്നറും 30 ന് വൈകുന്നേരം ആറു മണിക്ക് വൈറ്റ് പ്ലെയിൻസിലുള്ള കോൾ അമി കോൺഗ്രിഗേഷൻ ഓഡിറ്റോറിയത്തിൽ വച്ച് വിപുലമായ പരിപാടികളോടെ നടത്തുന്നു. വാർഷികാഘോഷങ്ങളുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയാതായി ക്ലബ്ബ് പ്രസിഡന്റ് ജോസഫ് കാഞ്ഞമല, സെലിബ്രേഷൻ കമ്മറ്റി ചെയർമാൻ ഷോളി കുമ്പിളുവേലി എന്നിവർ അറിയിച്ചു.

ചടങ്ങിൽ വൈസ്മെൻ ക്ലബ്ബ് യുഎസ് ഏരിയാ പ്രസിഡന്റ് ടിബോർ ഫോകി മുഖ്യാതിഥിയായിരിക്കും. വൈസ്മെൻ എക്സലൻസ് അവർഡ് ജേതാക്കളായ തോമസ് മൊട്ടയ്ക്കൽ (ബിസിനസ്), ആദർശ് അൽഫോൻസ് കണ്ണന്താനം (ചാരിറ്റി), രേഖാ നായർ (ഹ്യൂമാനിറ്റി) എന്നിവരെ ചടങ്ങിൽ ആദരിക്കും. ഒരു വർഷത്തെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയ സുവനീർ തദവസരത്തിൽ പ്രകാശനവും ചെയ്യുന്നതാണ്. ലൈവ് ഓർക്കസ്ട്രായോടു കൂടിയ വിപുലമായ ഗാനമേളയും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

ചാരിറ്റി ഡിന്നറിൽ നിന്നും മിച്ചം ഉണ്ടാകുന്ന പണം വിവിധ ചാരിറ്റി പ്രവർത്തന ങ്ങൾക്കായി വിനിയോഗിക്കുന്നതാണ്. ചടങ്ങുകളിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജോസഫ് കാഞ്ഞമല, വൈസ് പ്രസിഡന്റ് ജോഷി തെള്ളിയാങ്കൽ, സെക്രട്ടറി എഡ്വിൻ കാത്തി, ട്രഷറർ ഷാജി സഖറിയാ എന്നിവർ അറിയിച്ചു. വിവരങ്ങൾക്ക് : ജോസഫ് കാഞ്ഞമല : 917 596 2119, ഷാജി സഖറിയ : 646 281 8582. Address– 252 Soundview Ave. White Plains.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.