You are Here : Home / USA News

ന്യൂയോർക്ക് എക്യൂമെനിക്കൽ ക്രിസ്മസ് പുതുവത്സാരാഘോഷ ഒരുക്കങ്ങൾ പൂർത്തിയാകുന്നു

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Wednesday, December 27, 2017 04:01 hrs UTC

ന്യൂയോർക്ക് ∙ ന്യൂയോർക്കിലെ മലയാളി ക്രൈസ്തവ കൂട്ടായ്മയായ സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ നേതൃത്വത്തിൽ ഈ വർഷവും ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിക്കുന്നു. ജനുവരി 7 ഞായറാഴ്ച വൈകിട്ടു നാലിന് സീഫോർഡിലുള്ള സിഎസ്ഐ പള്ളിയിൽ നടത്തുന്ന യോഗത്തിൽ മാർത്തോമ സഭയുടെ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനാധിപൻ ഡോ. ഐസക് മാർ ഫിലെക്സിനോസ് എപ്പിസ്കോപ്പ മുഖ്യാതിഥി ആയിരിക്കും.

അഖിലലോക പ്രാർത്ഥനാദിനം, സെന്റ് തോമസ് ദിനം, സുവിശേഷ യോഗങ്ങൾ, ഫെല്ലോഷിപ്പ് ഡിന്നർ, ഹൗസ് ടു ഹൗസ് കരോളിംഗ് എന്നിങ്ങനെ പ്രവർത്തനഭരിതമായ ഒരു വർഷത്തിലെ അവസാന പരിപാടിയാണിത്. 2017 ലെ ഭാരവാഹികളായി റവ. ഫാ. ജോൺ തോമസ് (പ്രസിഡന്റ്) റവ. സജീവ് സുഗു ജേക്കബ് ( വൈസ് പ്രസിഡന്റ്) പി. വി. വർഗീസ് (വൈസ് പ്രസിഡന്റ്), ഷാജി തോമസ് ജേക്കബ് (സെക്രട്ടറി), ഗീവർഗീസ് മാത്യൂസ് (ജോ. സെക്രട്ടറി), സുരേഷ് ജോൺ (ട്രഷറർ), തോമസ് വർഗീസ് (ജോ. ട്രഷറർ) എന്നിവർ പ്രവർത്തിക്കുന്നു.

ക്രിസ്മസ് പുതുവത്സരാഘോഷങ്ങളുടെ ഒരുക്കത്തിനായി റവ. സജീവ് സുഗു ജേക്കബ്, ജോൺ താമരവേലിൽ, തോമസ് വർഗീസ്, വർഗീസ് കുര്യൻ എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായൊരു കമ്മിറ്റി പ്രവർത്തിച്ചു വരുന്നു.

മാർത്തോമ്മാ സഭ, ഓർത്തഡോക്സ് സഭ, യാക്കോബായ സഭ, സിഎസ്ഐ സഭ, സിറോ മലങ്കര കത്തോലിക്ക സഭ എന്നീ സഭകളുടെ ജീവ കാരുണ്യ പ്രവർത്തനങ്ങളുമായി സഹകരിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. ക്രിസ്തുവിന്റെ ജനനത്തിന്റെ സന്തോഷം ഒരിക്കൽ കൂടി ലോകത്തോട് വിളിച്ചു പറയുവാനുള്ള ഈ സന്ദർഭത്തിൽ ഒന്നിച്ചുകൂടുവാൻ ന്യൂയോർക്കിലെ മലയാളി ക്രൈസ്തവ സമൂഹത്തെ എക്യൂമെനിക്കൽ ഫെഡറേഷൻ ക്ഷണിക്കുകയും എല്ലാവിധ സഹായ സാന്നിധ്യ സഹകരണങ്ങൾ അഭ്യർത്ഥിക്കുകയും ചെയ്യുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.