You are Here : Home / USA News

ജോർജ് പി. മാത്യൂസ് നിര്യാതനായി

Text Size  

Story Dated: Wednesday, December 27, 2017 03:55 hrs UTC

ഫ്ലോറിഡ: കോട്ടയം എടത്തുംപടികയിൽ പുത്തൻപുരക്കൽ ജോർജ് പി. മാത്യൂസ് (77) ഡിസംബർ 24 ശനിയാഴ്ച ഫോർട്ട് ലോർഡ്ഡലിൽ നിര്യാതനായി. ഭാര്യ : ഏലിയാമ്മ മാത്യൂസ്.

മക്കൾ : സ്മിതാ കിങ്, സാമുവേൽ മാത്യൂസ് എന്നിവരും സാറാമ്മ പുന്നൂസ്, പി.സി.മാത്യൂസ് എന്നിവർ സഹോദരങ്ങളും കെ.കെ.പുന്നൂസ് സഹോദരീ ഭർത്താവും ആണ്.

1970 കളിൽ ന്യൂയോർക്കിൽ വന്ന പരേതൻ ചില വർഷങ്ങൾക്കുശേഷം ഫ്ലോറിഡായിലെ പെംബ്രോക്ക് പൈൻസിൽ താമസമാക്കി. സൗത്ത് ഫ്ലോറിഡ മാർത്തോമാ ഇടവകയിലെ സജീവ അംഗമായിരുന്നു.

ഡിസംബർ 30 ശനിയാഴ്ച 10 മുതൽ സൗത്ത് ഫ്ലോറിഡ മാർത്തോമ പള്ളിയിൽ (4740 SW 82 Ave, Davie, FL=33328) പൊതുദർശനവും ശുശ്രൂഷയും നടത്തും.

വാർത്ത∙ ജോർജ് വർഗീസ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.