You are Here : Home / USA News

ചിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള ഏപ്രില്‍ 7 ന്

Text Size  

Story Dated: Saturday, December 23, 2017 10:51 hrs UTC

ജിമ്മി കണിയാലി

ചിക്കാഗോ : ചിക്കാഗോ മലയാളി സമൂഹം എല്ലാവര്‍ഷവും ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന ചിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള 2018 ഏപ്രില്‍ 7 ശനിയാഴ്ച രാവിലെ 8 മണിമുതല്‍ ബെല്‍വുഡിലുള്ള സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ വെച്ച് നടത്തപ്പെടുമെന്ന് പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം, സെക്രട്ടറി ജിമ്മി കണിയാലി, ട്രഷറര്‍ ഫിലിപ്പ് പുത്തന്‍പുരയില്‍ എന്നിവര്‍ അറിയിച്ചു. അമേരിക്കയില്‍ ഏറ്റവുമധികം കലാകാരന്മാര്‍ പങ്കെടുക്കുന്ന ഈ യുവജനോത്സവത്തിന് നേതൃത്വം കൊടുക്കുവാനുള്ള കമ്മറ്റിക്ക് ടോമി അമ്പനാട്ട് (ചെയര്‍മാന്‍), ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ജിതേഷ് ചുങ്കത്ത് എന്നിവര്‍ നേതൃത്വം നല്‍കും. ഒരേ സമയം നാലുവേദികളിലായി തുടര്‍ച്ചയായി നടക്കുന്ന കലാമത്സരങ്ങള്‍ എല്ലാവര്‍ഷവും വളരെയധികം ജനങ്ങളെ ആകര്‍ഷിക്കുന്നതാണ്.

രജിസ്‌ട്രേഷന്‍ ഫോമും മറ്റു വിശദാംശങ്ങളും സംഘടനയുടെ വെബ്‌സൈറ്റായ www.chicagomalayaleeassociation.org യിലും മറ്റ് സോഷ്യല്‍ മീഡിയ സൈറ്റുകളിലും ഉടന്‍തന്നെ ലഭ്യമാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വളരെയധികം സാമ്പത്തിക ചെലവുള്ള ഈ കലാമേളയുടെ വിജയത്തിനായി ഈ വര്‍ഷവും എല്ലാവരുടേയും നിസ്വാര്‍ത്ഥമായ സഹകരണം അഭ്യര്‍ത്ഥിക്കുകയും സ്‌പോണ്‍സര്‍ഷിപ്പ് നടത്താന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും വേഗം ഭാരവാഹികളുമായി ബന്ധപ്പെടുകയും ചെയ്യണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.