You are Here : Home / USA News

സോമര്‍സെറ്റ് ദേവാലയത്തില്‍ ക്രിസ്മസ് കാരോളിംങ്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, December 21, 2017 04:24 hrs UTC

സെബാസ്റ്റ്യന്‍ ആന്റണി

 

ന്യൂജേഴ്സി: നൂറ്റാണ്ടുകളുടെ പ്രതീക്ഷയും പ്രവാചകന്മാരുടെ പൂര്‍ത്തീകരണവുമായ ലോകരക്ഷകന്‍ ബെതലഹേമിലെ കാലിത്തൊഴുത്തില്‍ ഭൂജാതനായ വര്‍ത്ത അറിയിക്കുവാന്‍ മാലാഖമാര്‍ ആട്ടിടയരുടെ അടുത്തെത്തിയതിനെ അനുസ്മരിപ്പിച്ചുകൊണ്ട് നടത്തിവരുന്ന ക്രിസ്മസ് കരോള്‍ ഈ വര്‍ഷവും സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തോലിക് ഫൊറോനാ ദേവാലയം ഭക്തിനിര്‍ഭരമായി നടത്തപ്പെട്ടു. വാര്‍ഡ് തിരിച്ചു നടത്തിയ ക്രിസ്തുമസ് കരോളിംഗിന് വാര്‍ഡ് പ്രതിനിധികള്‍ നേതൃത്വം നല്‍കി. ചുമലിലെ സഞ്ചിയില്‍ സമ്മാനങ്ങളുമായി ക്രിസ്മസ് പാപ്പായും ഗായക സംഘത്തെ അനുഗമിച്ചു. ഉണ്ണിയേശുവിന്റെ തിരുപ്പറവി നല്‍കുന്ന സന്ദേശവുമായി പ്രാര്‍ത്ഥനാ ചൈതന്യത്തോടെ നടത്തിയ കരോളിംഗില്‍ ഓരോ വീടുകളിലും കുടുംബ പ്രാര്‍ത്ഥനയോടെ ആരംഭിച്ച്, ക്രിസ്തുമസ് സന്ദേശം നല്‍കി ക്രിസ്തുമസ് ഗാനാലാപനത്തോടെയാണ് സമാപിച്ചത്. വികാരി അച്ചനും ഇടവകാംഗങ്ങളോടൊപ്പം കരോളിംഗില്‍ പങ്കെടുത്തു.

 

ശാന്തിയുടേയും സമാധാനത്തിന്റേയും സ്നേഹത്തിന്റേയും സന്ദേശം നാമോരുത്തരിലും നിറയ്ക്കുവാന്‍ ദൈവപുത്രന്റെ തിരുപ്പിറവി ആഘോഷത്തിലൂടെ സാധിക്കണമെന്ന് വികാരി ഫാ. ലിഗോറി ജോണ്‍സന്‍ ഫിലിപ്‌സ് ആശംസാ സന്ദേശത്തില്‍ പറഞ്ഞു. ക്രിസ്മസ് പാപ്പായുടെ അകമ്പടിയോടെ ഉണ്ണിയേശുവിനെ കൈയ്യിലേന്തി നടത്തിയ കുടുംബ സന്ദര്‍ശനം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സ്നേഹത്തിന്റേയും സന്തോഷത്തിന്റേയും നിമിഷങ്ങളായിരുന്നു. കരോള്‍ സര്‍വീസിന്റെ ഭാഗമായി ഉണ്ണി ഈശോയെ വരവേല്‍ക്കാന്‍ എല്ലാം വീടുകളിലും ക്രിസ്മസ് ട്രീയും, മനോഹരമായ ദീപാലങ്കാരങ്ങളും നടത്തിയിരുന്നു. എട്ടു വാര്‍ഡുകളിലായി നടത്തിയ കരോളിംഗില്‍ ഇടവകയിലെ 250 -ല്‍പ്പരം കുടുംബങ്ങള്‍ സന്ദര്‍ശിച്ചതായി മുഖ്യ സംഘാടകരായ ജോര്‍ജ് ചെറിയാന്‍, ജോബിന്‍ കല്ലാച്ചേരില്‍ എന്നിവര്‍ അറിയിച്ചു. ബിജോ ജോസഫ് (സെന്റ് അല്‍ഫോന്‍സാ വാര്‍ഡ്), അനീഷ് ജോര്‍ജ് (സെന്റ് ആന്റണി വാര്‍ഡ്), ജിജി ജോസ് ( സെന്റ് ജോര്‍ജ് വാര്‍ഡ് ), സാബിന്‍ മാത്യു (സെന്റ് ജോസഫ് വാര്‍ഡ്), ചാക്കോ നഞ്ചനാട്ട് (സെന്റ് ജൂഡ് വാര്‍ഡ്), രേഖാ ജോണ്‍ (സെന്റ് മേരിസ് വാര്‍ഡ്), സോജിമോന്‍ ജെയിംസ് (സെന്റ് പോള്‍ വാര്‍ഡ് ), ജസ്റ്റിന്‍ ജോസഫ് (സെന്റ് തെരേസ ഓഫ് കല്‍ക്കത്ത വാര്‍ഡ് ), അനോയ് ആന്റണി (സെന്റ് തോമസ് വാര്‍ഡ്) എന്നിവരാണ് വാര്‍ഡ് പ്രതിനിധികള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.