You are Here : Home / USA News

ഒരുമയുടെ പത്താം വാര്‍ഷികവും ക്രിസ്മസ്-ന്യൂ ഇയര്‍ ആഘോഷങ്ങളും വര്‍ണാഭമായി

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Friday, December 15, 2017 01:16 hrs UTC

ഓര്‍ലാന്റോ: ഒരുമയുടെ (ORLANDO REGIONAL UNITED MALAYALEE ASSOCIATION) പത്താമത് വാര്‍ഷികവും 2017 ലെ ക്രിസ്മസ്- പുതുവര്‍ഷാഘോഷങ്ങളും വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെ ഡിസംബര്‍ 9 ശനിയാഴ്ച വര്‍ണാഭമായി കൊണ്ടാടി. വൈകുന്നേരം 5.30ന് കുട്ടികള്‍ക്കായുള്ള സ്പെല്ലിംഗ് ബീ മത്സരത്തോടു കൂടിയാണ് ആഘോഷങ്ങള്‍ സമാരംഭിച്ചത്. ആന്‍ റീത്ത ബിനോയിയുടെ പ്രാര്‍തനാ ഗാനത്തോടെ കലാപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന്, സ്മിതാ സോണി അണിയിച്ചൊരുക്കിയ കാലിതൊഴുതിന്റെ പശ്ച്ത്തലത്തിലെ കുട്ടികളുടെ നേറ്റിവിറ്റി സ്കിറ്റും ഏജേഞല്‍ ഡാന്‍സും വര്‍ണാഭമായ ബലൂണ്കളെന്തിയ കൊച്ചുകുട്ടികളോടൊപ്പം മിടായികളുമായി എത്തിയ സാന്താക്ലോസും കാണികള്‍ക്ക് വേറിട്ട ഒരനുഭവമായി. ഒരുമയുടെ പ്രസിഡന്റ് സോണി തോമസ് സദസിനു സ്വാഗതം ആശംസിച്ചു. മുഖ്യാതിഥികളായി എത്തിച്ചേര്‍ന്ന കൈസര്‍ യൂണിവേര്‍സിറ്റി ഡീന്‍ Dr. വിജയന്‍ നായര്‍, സെന്റ് മേരീസ് സീറോ മലബാര്‍ കാത്തോലിക്കാ ഇടവക വികാരിയായ ഫാ.കുര്യാക്കോസ് വടാന, സെന്റ് പോള്‍സ് ഓര്‍ത്തോഡോക്സ് ഇടവക വികാരി ഫാ. ജേക്കബ്‌ മാത്യു, ഫാ. ജെയിംസ്‌ തരകന്‍, ഫാ. ബിനോ വാച്ചാപരമ്പില്‍, ഫാ. ദെന്നി ജോസഫ്‌, ഫാ.ഷിന്റോ സെബാസ്റ്റ്യന്‍, ഫോമാ SUNSHINE റീജിയണല്‍ വൈസ് പ്രസിഡന്റ്‌ ബിനു മാമ്പിള്ളി, ഫോമാ നാഷണല്‍ കമ്മിറ്റി അംഗം ജോസ്മോന്‍ തത്തംകുളം, ഫൊക്കാന ജോയിന്റ് ട്രഷറര്‍ ജോസ് മാടവന, ഒരുമ പ്രസിഡന്റ് സോണി തോമസ്, ഓര്‍മ പ്രസിഡന്റ്‌ സാബു ആന്റണി, എന്നിവര്‍ ഭദ്രദീപം കൊളുത്തിയതിന് ശേഷം ഫാ. ജേക്കബ്‌ മാത്യു ക്രിസ്മസ് സന്ദേശം നല്‍കി. തുടര്‍ന്ന് ഒരുമയുടെ എക്സിക്യൂട്ടീവ് അംഗങ്ങളായ സോണി തോമസ്, സുരേഷ് നായര്‍, ജോമിന്‍ മാത്യു, സണ്ണി കൈതമറ്റം, ജോയ് ജോസഫ്‌, ജോളി പീറ്റര്‍, സാറ കമ്പിയില്‍, സ്മിതാ സോണി എന്നിവര്‍ ചേര്‍ന്ന് ക്രിസ്മസ് കേക്ക് മുറിച്ചു. ഒരുമയ്ടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് 2008 മുതല്‍ പ്രസിഡന്റ് ആയിരുന്ന സജി ജോണ്‍, അശോക് മേനോന്‍, നോബിള്‍ ജനാര്‍ദ്, നന്ദകുമാര്‍ ചക്കിങ്ങള്‍, ഷാജി തൂമ്പുങ്കല്‍, രഞ്ജിത്ത് താഴ്ത്തുമടത്തില്‍, സായിറാം, ദയ കാമ്പിയില്‍, സോണി തോമസ് എന്നിവരേ പൊന്നാടയും ഫലകവും നല്‍കി ആദരിച്ചു. തുടര്‍ന്നു നടന്ന കള്‍ച്ചറല്‍ പ്രോഗ്രാമില്‍ ടാംപായില്‍ നിന്നുമെത്തിയ രമ്യ നോബിളിന്റെ ഇമ്പമാര്‍ന്ന ഗാനാലാപനം കാണികളുടെ പ്രശംസ പിടിച്ചുപറ്റി. ഒരുമയുടെ കൊച്ചുകുട്ടികള്‍ അവതരിപ്പിച്ച ഡാന്‍സ്, ലയന ഡാന്‍സ് സ്കൂളിലെ കുട്ടികളുടെ ക്രിസ്മസ് തീം ഡാന്‍സ് ബോളിവുഡ് ഡാന്‍സ്, നൃത്ത്യ അക്കാഡമിയിലെ കുട്ടികളുടെ ക്ലാസിക്കല്‍ ഡാന്‍സ്, നതാലിയയുടെ ബോളിവുഡ് ഡാന്‍സ്, ജോണ്‍ ബെഹനാന്റെ സോളോ എന്നിവ കാണികള്‍ക്ക് ശ്രവണ നയന മനോഹാരിത സമ്മാനിച്ചു. ജോജോ തോമസും ബെന്നി പടിക്കാട്ടും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച കോമഡി സ്കിറ്റ് കാണികളുടെ പ്രശംസ ഏറ്റുവാങ്ങി. ആയിഷ ജോമിന്‍ കലാപരിപാടികളുടെ മുഖ്യ അവതാരികയായിരുന്നു. കലാപരിപാടികള്‍ക്കു സ്മിതാ സോണി നേതൃത്വം വഹിച്ചു. തുടര്‍ന്ന്, ശ്രീ. അശോക് മേനോന്‍ 2018 ലെ എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സിനെ സദസിന് പരിചയപ്പെടുത്തി. 2018 ലെ പ്രസിഡന്റായി സണ്ണി കൈതമററവും, വൈസ് പ്രസിഡന്റായി ചാക്കോച്ചന്‍ ജോസഫും, സെക്രട്ടറിയായി ലിനു ചാക്കോയും, ജോയിന്റ് സെക്രട്ടറിയായി ജയിസണ്‍ പോളും ട്രഷറര്‍ ആയി ഷാജി തൂമ്പുങ്കലും, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആയി സജിത നായരും, സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ ആയി ജോസഫ്‌ തുരുത്തിമാലിലും, യൂത്ത് കോര്‍ഡിനേറ്റര്‍ ആയി നയന്‍ നോബിളും തെരഞ്ഞെടുക്കപ്പെട്ടു. അതിനു ശേഷം, 2017ല്‍ നടന്ന കലാമത്സരങ്ങളുടെ സമ്മാനദാന ചടങ്ങാണ് നടന്നത്. സെക്രട്ടറി ജോമിന്‍ മാത്യൂ കൃതഞ്ഞത രേഘപ്പെടുത്തി. കുട്ടികുളുടെ ഭാരതീയ ദേശീയ ഗാനാലാപനത്തോടെ പരിപാടികള്‍ക്ക് തിരശീല വീണു. ശബ്ധക്രമീകരണത്തിനു നോബിള്‍ ജനാര്‍ദും സ്റ്റേജ് അലങ്കാരത്തിനു ബാബു ചിയേഴത്തും ചുക്കാന്‍ പിടിച്ചപ്പോള്‍ ഈ അനര്‍ഘ നിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത് സജി ജോണും ബാബു ശങ്കറുമാണ്. സ്വാദിഷ്ടമായ ക്രിസ്മസ് ഡിന്നറും ഉണ്ടായിരുന്നു. ആഘോഷങ്ങളോടന്ബന്ധിച്ചു സാമ്പത്തികമായ സഹായം ആവശ്യമായ ഒരു കുടുംബത്തെ സഹായിക്കാനായി ചാരിറ്റി ബോക്സ്‌ കളക്ഷനും നടത്തപ്പെട്ടു. വമ്പിച്ച ജനപങ്കാളിത്തംകൊണ്ട് ഈ ആഘോഷം ശ്രദ്ധേയമാകുകയും ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.