You are Here : Home / USA News

സൗജന്യ ഹെല്‍ത്ത് ഫെയര്‍: ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Wednesday, December 06, 2017 12:30 hrs UTC

ഹ്യൂസ്റ്റണ്‍: മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുവേണ്ടി സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ഹ്യൂസ്റ്റണില്‍ രൂപീകരിച്ച സെന്റ് തോമസ് മിഷന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന സൗജന്യ ഹെല്‍ത്ത് ഫെയറിന്റെ ഒരുക്കങ്ങള്‍ പുരോഗമിച്ചു വരുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ഡിസംബര്‍ 9-ാം തീയതി ശനിയാഴ്ച രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് ഒരു മണി വരെ ദേവാലയ ഓഡിറ്റോറിയത്തില്‍ വച്ചാണ് സൗജന്യ ഹെല്‍ത്ത് ഫെയര്‍ നടത്തപ്പെടുന്നത്. ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്തവര്‍ക്ക് സൗജന്യ വൈദ്യ പരിശോധനയും നിര്‍ദ്ദേശങ്ങളും നല്‍കുകയാണ് ഹെല്‍ത്ത് ഫെയറിന്റെ ലക്ഷ്യം. കൂടുതല്‍ വൈദ്യസഹായം ആവശ്യമുള്ളവരെ ഹൂസ്റ്റണിലെ ഐ.സി.സി.ചാരിറ്റി ക്ലിനിക്കിലേക്ക് അയക്കുന്നതായിരിക്കും. ഹൂസ്റ്റണ്‍ ഐ.സി.സി.ചാരിറ്റി ക്ലിനിക്കും മലയാളികളായ ഡോക്ടറുമാരും ആരോഗ്യ പരിപാലന രംഗത്ത് പ്രവര്‍ത്തിക്കുന്നവരും സഹായ സഹകരണങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഇന്‍ഷ്യൂറന്‍സ് പരിരക്ഷയില്ലാത്തവര്‍ക്ക് ഇതൊരു സുവര്‍ണ്ണാവസരമായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

 

ഹെല്‍ത്ത് ഫെയറിന്റെ വിജയകരമായ നടത്തിപ്പിനായി രൂപീകരിച്ച കമ്മറ്റി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും കൂടുതല്‍ ജനപങ്കാളിത്വം ഉറപ്പുവരുത്തുന്നതിനു വേണ്ടി പരിശ്രമിക്കുകയുമാണ് മലയാളി പ്രസ് കൗണ്‍സില്‍ സെക്രട്ടറി ബ്ലെസന്‍ ഹൂസ്റ്റണ്‍ അറിയിച്ച വാര്‍ത്ത. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. പീറ്റര്‍ കെ. തോമസ്-281-300-0020, സാബു നൈനാന്‍: 832-403-0512, നെല്‍സണ്‍ ജോണ്‍: 832-520-9251.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.