ഇറ്റലിയിലെ കൊടും ഭീകര ആക്രമണങ്ങൾക്കു വാർഷികം കുറിച്ച് കൊണ്ട് ബ്രിട്ടീഷ് ഭരണകൂടത്തെ ഞെട്ടിച്ച ഒരു ആക്രമണം കൂടി വീണ്ടും അരങ്ങേറിയിരുന്നു.അതും ഭരണ ചക്രത്തിന്റെ മൂക്കിന് താഴെ.വെടിവയ്പ്പില്‍ അക്രമിയടക്കം അഞ്ചു പേര്‍ കൊല്ലപ്പെട്ടിരിക്കുന്നു . ഒരു പൊലിസ് ഉദ്യോഗസ്ഥനടക്കം 40 പേര്‍ക്ക് പരുക്ക്. ബ്രിട്ടീഷ് പാര്‍ലമെന്റ് എസ്റ്റേറ്റ് സംഭവത്തിന് ഉത്തരവാദികൾ ആയ ഏഴു പേര്‍ പിടിയിലായിരുന്നു. ആറ് സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് രാത്രി മുഴുവന്‍ നീണ്ട തെരച്ചിലിനൊടുവിലാണ് ഇവര്‍ പിടിയിലായതെന്ന് ഭീകര വിരുദ്ധ സംഘത്തിന്റെ തലവനും ഡപ്യൂട്ടി കമ്മീഷണറുമായ മാര്‍ക്ക് റൗളി പറഞ്ഞു.ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. ഇവിടെ ആണ് ലോക മനസ്സ് ഉടക്കി നില്കുന്നത്. ജനാധിപത്യ വ്യവസ്ഥിതിയെ തകിടം മരിക്കുകയും,നിശബ്ദമാക്കുകയും ചെയ്യുന്ന ഭീകര ആക്രമണങ്ങൾ ഇന്ന് നിത്യ സംഭവം ആയിരിക്കുന്നു.അതിനു പ്രത്യേക കാരണങ്ങൾ ഒന്നും വേണം എന്നില്ല.ഇസ്‌ലാമിക രാഷ്ട്രം കെട്ടിപ്പടുക്കുവാൻ ഒരു കൂട്ടർ ലോകമെമ്പാടും നടത്തുന്ന ആക്രമണ പരമ്പര ആണ് എന്ന് വേണം ഇതിനെ കരുതാൻ.
സിറിയ എന്ന രാജ്യം ലോക സാമ്പത്തീക രംഗത്ത് ഗ്രീൻ ലൈനിൽ ആയിരുന്ന ഒരു കാലം ഉണ്ടായിരുന്നു.അവിടെ മുസ്‌ലിം സമുദായത്തിന് പ്രത്യേക വിളക്കുകൾ ഒന്നും ഇല്ലാത്ത കാലം.വിദ്യാഭ്യാസം.പൊതു ജനാരോഗ്യം,സാമ്പത്തീക ഭദ്രത,ഓയിൽ കയറ്റുമതി എന്നിങ്ങനെ ലോക നിലവാരത്തോട് കിട പിടിച്ചിരുന്ന രാജ്യം.ജനങ്ങൾ,ആധുനികതയുടെ ലോകത്തു ഫാഷൻ തരംഗവും,ആട്ടവും,പാട്ടും,നിശാ ക്ലബുകളും എല്ലാം ആയി ജീവിച്ചിരുന്ന സ്വർഗ്ഗ ഭൂമി.അവിടെ ആണ് അധികാരത്തിന്റെയും,മത വിശ്വാസങ്ങളുടെയും പേരിൽ മണ്ണിൽ നിന്നും ഉയിർത്തു വന്ന എല്ലാം തിരികെ മണ്ണിലേക്ക് തന്നെ തകർത്തെറിഞ്ഞത്.കൊച്ചു കുഞ്ഞുങ്ങളെ വരെ കെമിക്കൽ ആക്രമണങ്ങൾക്കു വിധേയനാക്കിയത്.ചവിട്ടടിയിലെ മണ്ണും,സിരകളിലെ രക്തവും ചോർന്നു തീരുമ്പോഴും,ആരും കണ്ടിട്ടില്ലാത്ത,കേവലം മനുഷ്യന്റെ വിശ്വാസം മാത്രം ആയ സൃഷ്ഠി കർത്താവിനു വേണ്ടി,അതുമല്ലങ്കിൽ അധികാരം ഉറപ്പിക്കുന്നതിനു വേണ്ടി മനുഷ്യൻ എന്ന വിവേക ജീവി പരസ്പരം പടവെട്ടി മരിച്ചു കൊണ്ടിരിക്കുന്നത്.ആരെന്താണ് നേടുന്നത്?അല്ലെങ്കിൽ ഇതുവരെ നേടിയത്?ഇറാഖിലും,സിറിയയിലും,ലിബിയയിലും,എല്ലാം സ്ഥിതി മറിച്ചല്ല.സത്യത്തിൽ ആരാണ് ഇസ്‌ലാമിക ചിന്തകൾക്കോ,വിശ്വാസങ്ങൾക്കോ,വിലക്ക് കല്പിച്ചിരിക്കുന്നത്?ഇന്ത്യയിലും,നേപ്പാളിലും,ഭൂരിപക്ഷവും,മറ്റു ലോക രാജ്യങ്ങളിൽ കേവല ശതമാനം പോലും ഇല്ലാത്ത ഹിന്ദുവോ?അതോ ലോക ജനസംഖ്യയുടെ മുന്നിൽ നിൽക്കുന്ന ക്രിസ്ത്യാനോ?ഇവ രണ്ടും അല്ല എങ്കിൽ നാമ മാത്ര വിശ്വാസികൾ മാത്രം ഉള്ള ബുദ്ധ,ജൂതർ,സിഖ് സമുദായമോ? ഇതൊന്നും അല്ല ചില പ്രാദേശിക വഴക്കുകൾ ഇവരുടെ ഇടയിൽ ഉണ്ട് എങ്കിലും,അവർ ആരും ലോക നിലവാരത്തിലേക്ക് ആ പ്രശ്നം ഉയർത്തി കൊണ്ട് വരാൻ ഇഷ്ടപ്പെടുന്നില്ല.
സമാധാനവും,സ്വസ്ഥവും ആയ ദൈനം ദിന ജീവിതം കാംഷിക്കുന്നവർ ആണ് അവർ. ഇസ്‌ലാം ഇസ്‌ലാം മത വിശ്വാസികളോട് തന്നെ പടവെട്ടുന്നു.അതിനു സാധാരണ ജനം,മറ്റു വിശ്വാസികൾ എന്ത് പിഴച്ചു. ഇസ്‌ലാമിക രാഷ്ട്രം എന്നത് ചോരയിൽ കുതിർന്ന ഒരു വാക്കു ആയി തുടരേണ്ടത് ആരുടെ ആവശ്യം ആണ്.ഐഎസ പോലുള്ള സംഘടനകളുടെ മാത്രം ആവശ്യം ആണ്.സുഖലോലുപതക്ക് വേണ്ടി മാത്രം ഒരു മതത്തിന്റെ പേര് പറഞ്ഞു,നടത്തുന്ന കൂട്ടക്കുരുതിയിൽ ഇന്ന് ഒരു മത വിഭാഗത്തിന്റെ നല്ലൊരു പേരും പ്രതയക്ഷമായോ,പരോക്ഷമായോ വിശ്വസിക്കുന്നു.പലതും കാണാതെ മറ്റെന്തിനോ വേണ്ടി കണ്ണടക്കുന്നു. ഇന്ന് ബ്രിട്ടീഷ് സാമ്രാജ്യത്തിൽ നടന്ന ഭീകര വാഴ്ച നാളെ വടക്കൻ അമേരിക്കയുടെ മണ്ണിൽ നടക്കുക ഇല്ല എന്ന് ഉറപ്പു തരാൻ ഇവിടുത്തെ ഭരണ തന്ത്രജ്ഞൻ മാർക്കോ, സാമൂഹിക സംരക്ഷണ വകുപ്പുകൾക്കോ കഴിയുകയില്ല.എന്ന് മാത്രം അല്ല കാനഡ എന്ന സമാധാന രാജ്യത്തു ഇതിനുള്ള സാധ്യത ഏറി വരുന്നു.അതിനുള്ള ചില തെളിവുകൾ ആണ് കഴിഞ്ഞ 3 വര്ഷം ആയി നാം നിത്യവും കാണുന്നത്. 2014 ഒക്ടോബർ 22 നു ആണ് കാനഡയുടെ പാർലമെന്റ് ഹില്ലിൽ ആദ്യമായി ഭീകരരുടെ വെടി ഒച്ച ഉയരുന്നത്.അന്ന് ഹാർപർ നയിക്കുന്ന കൺസർവേറ്റീവ് ഭരണം ഇതോടനുബന്ധിച്ചു രാജ്യം മുഴുവൻ സുരക്ഷാ ക്രെമീകരണങ്ങൾ ശക്തമാക്കിയിരുന്നു.ലിബിയൻ പശ്ചാത്തലം ഉള്ള ഒരു മത പരിവർത്തനത്തിന്റെയും,മയക്കുമരുന്നിന്റെയും ഒക്കെ പക്ഷം ചേർത്ത് ആ കഥ നിയമ ഏടുകളിൽ എഴുതി ചേർത്തു.രാജ്യ സുരക്ഷയുടെ പേരിൽ അന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരം അടുത്ത 2015 ഒക്ടോബറിൽ നടന്ന തിരഞ്ഞെടുപ്പിലെ എല്ലാ കാമ്പയിനുകളിലും,ഹാർപ്പർ നടത്തിയ തുറന്ന പ്രസ്താവനകളിൽ ഏറ്റവും ശ്രെദ്ധിക്കപ്പെടേണ്ടതും,നടപ്പിൽ വരുത്തേണ്ടി യിരുന്നതും ആയ രണ്ടു കാര്യങ്ങൾ ആണ് ഉണ്ടായിരുന്നത്.1.നിഖാബ് നിരോധനവും,2.ഇമ്മിഗ്രേഷൻ നിയമങ്ങളും,സുരക്ഷാ മാനദണ്ഡങ്ങളും ശക്തിപ്പെടുത്തും എന്നത്.
ഇവ രണ്ടും കാനഡയിലെ ചില മത വിഭാഗങ്ങൾക്ക് ഒട്ടും അംഗീകരിക്കാൻ കഴിയാത്തവ ആയിരുന്നു.എന്നിരിക്കിലും,തിരഞ്ഞെടുപ്പിന് ശേഷവും പാർട്ടി ഇതേ നിലപാടുകളിൽ തന്നെ ഉറച്ചു നില്കുന്നു. 2015 അധികാരത്തിൽ വന്ന ലിബറൽ സർക്കാരിന്റെ ആദ്യത്തെതും,മുൻതൂക്കം കൊടുത്തതും ആയ രണ്ടു വാഗ്ദാനങ്ങൾ,1. 50000 ത്തോളം സിറിയൻ അഭയാർത്ഥികളെ ഭരണം കിട്ടിയാൽ ഉടൻ കാനഡയിൽ കൊണ്ടുവരും.2 .ഇമ്മിഗ്രേഷൻ നിയമങ്ങൽ ഉദാര വൽക്കരിക്കും.സത്യത്തിൽ എന്താണ് അർത്ഥഗര്ഭമായി ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്.കഴിഞ്ഞമാസം യു എസ് പ്രസിഡന്റ് ട്രംപ് നടത്തിയ പ്രസ്താവനകളോട് വിപരീതമായ പ്രതികരണം ആണ് കനേഡിയൻ പ്രധാന മന്ത്രി നടത്തിയത്,കാനഡ യിലേക്ക് എല്ലാ വർക്കും സ്വാഗതം,അമേരിക്ക നിരസിച്ച എല്ലാ അഭയാര്ഥികള്ക്കും,കാനഡ സ്വാഗതം അരുളുന്നു.പക്വതയില്ലാത്ത,ജന സുരക്ഷയെ മാനിക്കാത്ത പ്രസ്താവന എന്ന് മാത്രമേ ഇതിനെ വിശേഷിപ്പിക്കാൻ കഴിയൂ. 2015 ഡിസംബറിൽ ജി ടി എ യിൽ ഒരു കാർ നിറയെ ആയുധവും,ലഘു ലേഖകളും പോലീസ് പിടിച്ചെടുത്തത് വാർത്തകളുടെ ചെറിയ കോളങ്ങളിൽ മാത്രം കാണപ്പെട്ടു.ജനുവരി 31 നു കുബക്ക് ഫ്രഞ്ചു പ്രദേശത്തു ഇസ്‌ലാമിക ആരാധനാലയത്തിൽ നടന്ന വെടിവയ്പ്പിൽ ഒരു വിദ്യാർത്ഥി ആണ് പ്രധാന പ്രതി.അതിനു മുൻപ് പീറ്റർ ബർഗിൽ മുസ്‌ലിം ദേവാലയം അഗ്നിക്ക് ഇരയാക്കി.ഒറ്റപ്പെട്ട സംഭവങ്ങൾ പലതും ഒന്റാറിയോവിന്റെ പല ഭാഗങ്ങളിലും,നടക്കുന്നത് മാധ്യമങ്ങൾ അറിയുന്നില്ല.രണ്ടാഴ്‍വച്ച മുൻപ് മാത്രം ആണ് പീൽ ഗവർമെന്റ് സ്‌കൂൾ ബോർഡിൽ പ്രത്യേക മത വിഭാഗം പ്രാർത്ഥനാ സമയ പ്രശ്നം ഉന്നയിച്ചത്, ഒന്റാറിയോ പ്രോവിന്സിൽ മാത്രം കഴിഞ്ഞ 5 വർഷത്തെ കണക്കുകൾ പ്രകാരം, ചില മത വിഭാഗങ്ങൾ പ്രത്യേക സ്ഥലങ്ങളിൽ മാത്രം കേന്ദ്രീകരിച്ചു വീടുകൾ വാങ്ങി താമസിക്കുന്നതായി നമുക്ക് കാണാൻ കഴിയുന്നതാണ്.അതിനു ഏറ്റവും ഉദാഹാരണംമാണ്,മിസ്സിസോഗയിലെ സ്‌കോയർ വൺ ,മെഡോവിൽ,ബ്ലോർ ഡിസ്കി,അജാക്സ് ,നയാഗ്ര,മിൽട്ടൺ.ഇത് കൊണ്ട് തെറ്റ് ഉണ്ട് എന്നതല്ല .നല്ല കാര്യം ആണ്.പക്ഷെ കൂട്ടം ചേരുകയും സ്വന്തം മത വിശ്വാസങ്ങൾ നേടി എടുത്തു സംവരണ തന്ത്രങ്ങൾ ആവിഷ്കരിക്കുകയും ചെയ്യുന്നത്, അതി വിദൂര മല്ലാത്ത ഭാവിയിൽ എന്ത് വില കൊടുത്തും സ്വാർത്ഥ അവകാശം നേടി എടുക്കുക എന്ന ലക്ഷ്യത്തിലേക്കു കൊണ്ട് ചെന്ന് എത്തിക്കുന്ന രീതിയിലേക്ക് മാറുന്ന അവസ്ഥ ആണ് ഇന്ന് കാണുന്നത്.
വെറുതെ നാമമാത്രം ആയ സെക്യൂരിറ്റി ചെക്ക് കളോടെ മാത്രം ആണ് സിറിയയിൽ നിന്നും കഴിഞ്ഞ ഒരു വര്ഷം 40081 സിറിയൻ അഭയാർത്ഥികൾ കാനഡയിൽ വന്നിട്ടുള്ളതു.അതിൽ ഏകദേശം 47% ,13 വയസ്സിൽ താഴെ പ്രായം ഉള്ള കുട്ടികൾ ആണ്.സിറിയൻ കലാപത്തിൽ എല്ലാം നഷ്ടപ്പെട്ടവർ ആണ്.സ്വന്തം പേരും,ഊരും,മാതാപിതാക്കളും ആരെന്നു പോലും കാണിക്കാൻ തെളിവുകൾ അവശേഷിക്കാത്തവർ.ഇവരുടെ ഐഡന്റിറ്റി കനേഡിയൻ സർക്കാർ ഏതു രീതിയിൽ ആണ് ചെക്ക് ചെയ്തത് എന്നത് വളരെ അതിശയം തന്നെ.സർക്കാർ ആഫീസുകളോ,സംവിധാനങ്ങളോ അവശേഷിക്കാത്ത സിറിയ ആണ് എന്ന് നാം മനസ്സിൽ ഓർക്കണം.ഭരണം തുടങ്ങി 30 നാളുകൾക്കകം ട്രൂഡോ സർക്കാർ ഇത്രയും ഭംഗി ആയി കാര്യങ്ങൾ നിർവഹിച്ചു. തൊഴിൽ പരമായും,പുതിയ സംരംഭങ്ങളോ,കനേഡിയൻ ബ്രാന്റുകളോ ഒന്നും തന്നെ ഇല്ലാത്ത വിശാല മായ രാജ്യത്തു ഏതു സാമ്പത്തീക മാനദണ്ഡങ്ങൾ ആണ് ഇതിനു വേണ്ടി പാലിച്ചത്?ഹാർപ്പർ സർക്കാർ മിച്ചം ആക്കി കടന്നു പോയ സർക്കാർ ഖജനാവ് ഇന്ന് ഒഴിഞ്ഞ ഭണ്ടാരം ആണ്.വീണ്ടും വീണ്ടും,വിലക്കയറ്റവും,ടാക്സ് വർധനയും ആണ് ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നത്.കഷ്ടപ്പാട് അനുഭവിക്കുന്ന ജന വിഭാഗങ്ങളെ ജാതിയും മതവും നോക്കാതെ സംരക്ഷിക്കണം.പക്ഷെ അത് രാജ്യത്തെ പൗരന്മാരുടെ മേൽ നികുതി ഏർപ്പെടുത്തിയും,സുരക്ഷയെ ചോദ്യം ചെയ്തും ആകരുത്. കാനഡ യു എസ് അതിർത്തിയിൽ 6500 മേൽ കി.മി.പ്രദേശത്തു സുരക്ഷാ സംവിധാനങ്ങൾ ഇല്ല എന്നതും,കഴിഞ്ഞ രണ്ടുമാസം ആയി അതിർത്തിയിൽ പിടിക്കപ്പെട്ട നുഴഞ്ഞു കയറ്റക്കാരിൽ മുഴുവൻ പേരും ചില പ്രത്യേക മത വിഭാഗത്തിൽ ഉള്ളവർ ആണ് എന്നും സർക്കാർ രേഖകൾ കാണിക്കുന്നു.കൂടുതൽ ആയി നുഴഞ്ഞു കയറിയവർ പറ്റി എണ്ണമോ,അറിവോ ഇല്ല എന്നാണു കഴിഞ്ഞ ദിവസങ്ങളിൽ പാർലമെന്റിൽ സുരക്ഷാ ഉദ്യോഗസ്ഥർ നൽകിയ മറുപടി.ഭരണം പൊതു ജന താത്പര്യങ്ങൾക്ക് വിരുദ്ധവും,ജനങ്ങൾ ആശങ്കാ കുലരും ആണ് എന്നതിന് തെളിവാണ് പൊതു ജന സർവേയിൽ 50 % വരുന്ന ജനങ്ങളും,ട്രൂഡോയുടെ വിദേശ,സാമ്പത്തീക,ഇമ്മിഗ്രെഷൻ നയങ്ങൾക്ക് എതിരെ വോട്ടു രേഖപ്പെടുത്തിയത്.ഹാർപ്പർ ഭരണത്തിന് മുൻപ് ഇതുപോലെ തന്നെ ലിബറൽ സർക്കാർ വരുത്തി വച്ചിരുന്ന വീഴ്ചകൾ പരിഹരിക്കാൻ കൺസർവേറ്റിവ്നു പണി പെടേണ്ടി വന്നിട്ടുണ്ട്. ഇന്ന് കാനേഡിയൻ സർക്കാർ വരുത്തി വയ്ക്കുന്ന ഓരോ വീഴ്ചയും,പ്രസ്താവനകളും ജനങ്ങളെ ഭീതിയിലേക്ക് നയിക്കുന്നവയാണ്.ഇന്നലെ ബ്രിട്ടണിൽ നടന്നത് സമീപ ഭാവിയിൽ കാനഡയിൽ ഉണ്ടാകുമോ എന്ന് ജനം ഭയക്കുന്നു.
പൊതു ജന നന്മയും,അഭയാർത്ഥി സഹായവും,ഉൾക്കൊള്ളലും,സംരക്ഷണവും എല്ലാം വേണം.പക്ഷെ അത് സുരക്ഷാ മാന ദണ്ഡങ്ങൾ പാലിച്ചു മാത്രംവും,ജനങ്ങളുടെ സ്വസ്ഥതയും,സമാധാനവും നശിപ്പിക്കാതെ അവരെ വ്യാകുലതയിൽ ആക്കാതെയും മാത്രം ആയിരിക്കണം എന്നും സാരം.ഇല്ലെങ്കിൽ ഇന്ന് മടിയിലിരുന്നു പാല് കുടിച്ചവർ തന്നെ തലയിൽ കയറി അമേദ്യ വര്ഷം നടത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ ചെന്നെത്തും.
Comments