You are Here : Home / USA News

ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ് നവ നേതൃത്വം

Text Size  

Story Dated: Wednesday, November 06, 2019 09:52 hrs EST

 
 
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ ( ഐ സി ഇ സി എച്ച്‌ )  2019 - 2020 ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
 
ഒക്ടോബർ 7 നു തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് സെന്റ് മേരീസ് ക്നാനായ കാത്തലിക് ദേവാലയത്തിൽ വച്ച് നടന്ന പൊതുയോഗത്തിലായിരുന്നു. തെരഞ്ഞെടുപ്പ്. പ്രസിഡണ്ട് റവ. ഫാ. ഐസക്. ബി.പ്രകാശ് അദ്ധ്യക്ഷത വഹിച്ചു.                
 
പുതിയ ഭാരവാഹികൾ ;
 
 റവ. ഫാ. ഐസക്ക്.ബി. പ്രകാശ് (പ്രസിഡണ്ട്), റവ. ജേക്കബ് .പി തോമസ് ( വൈസ് പ്രസിഡന്റ്) എബി .കെ .മാത്യു ( സെക്രട്ടറി) രാജൻ തോമസ് ( ട്രഷറർ) ഷാജി പുളിമൂട്ടിൽ (പ്രോഗ്രാം കോർഡിനേറ്റർ) റവ. ഫാ. എബ്രഹാം സക്കറിയ ( സ്പോർട്സ് കൺവീനർ) റോബിൻ ഫിലിപ്പ് (പബ്ലിക് റിലേഷൻസ്  ഓഫീസർ )  റവ. റോഷൻ വി.മാത്യൂസ് ( യൂത്ത് കോർഡിനേറ്റർ ) ഡോ. അന്ന.കെ. ഫിലിപ്പ് ( ക്വയർ കോർഡിനേറ്റർ ) ജോജോ തുണ്ടിയിൽ, ഷീജ വർഗീസ് (വോളന്റിയർ ക്യാപ്റ്റന്മാർ) ജോൺസൺ കല്ലുംമൂട്ടിൽ (ഓഡിറ്റർ)
 
സ്പോർട്സ് കോർഡിനേറ്റർമാരായി ജോൺസൻ ഉമ്മൻ, നൈനാൻ വീട്ടിനാൽ, ബിജു ചാലയ്ക്കൽ, റജി ജോൺ, റിജോ ജേക്കബ്, അനിൽ വർഗീസ് എന്നിവരെയും തെരഞ്ഞെടുത്തു.
 
ഈ വർഷത്തെ  ക്രിസ്തുമസ് കരോൾ ശുശ്രൂഷ ഡിസംബർ 25 നു വൈകുന്നേരം സ്റ്റാഫോർഡിലുള്ള സെന്റ് ജോസഫ് ഹാളിൽ വച്ച് നടത്തുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.  
 
 
റിപ്പോർട്ട് : ജീമോൻ റാന്നി
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More