You are Here : Home / USA News

കിഷോര്‍ പാണ്ടികശാലയുടെ നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി.

Text Size  

Story Dated: Wednesday, October 23, 2019 10:26 hrs EDT

  
ശ്രീകുമാർ ഉണ്ണിത്താൻ

കാനഡയിലെ മലയാളികളുടെ പ്രിയങ്കരനും ടോരോന്റൊയിലെ പ്രമുഖ സാമൂഹ്യ പൊതുപ്രവര്‍ത്തകനുമായ ശ്രീ കിഷോര്‍ പാണ്ടികശാല  ടോരോന്ടോയില്‍ അന്തരിച്ചു.

ഫൊക്കാനയുടെ വളരെ കാലമായുള്ള   ഡെലിഗേറ്റും, ടൊറാന്റോ മാലയാളീ അസോസിയേഷന്റെയും, ബ്രാംപ്റ്റൻ മലയാളീ അസോസിയേഷന്റെയും സജീവ പ്രവർത്തകനും  ആയിരുന്ന കിഷോര്‍ പാണ്ടികശാല യുടെ നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി. ഫൊക്കാന പ്രസിഡന്റ് മാധവൻ ബി നായർ സെക്രട്ടറി ടോമി കോക്കാട്ട്, എക്സി. കമ്മിറ്റി, നാഷണൽ കമ്മിറ്റി  എന്നിവർ അഗാധ ദുഃഖം രേഖപ്പെടുത്തി.

പൊതുദര്‍ശനം:ബുധനാഴ്ച  ഒക്ടോ. 23  , വൈകിട്ട്  3  മുതല്‍ 5  വരെയും, 6 മുതൽ 9.30 വരെയും.  : അജാക്സ് ക്രെമറ്റോറിയം ആൻഡ് വിസിറ്റേഷൻ സെന്റർ (Ajax Crematorium and visitation centre),384 Finley Ave, Ajax, ON L1S 2E3

സംസ്‌കാര ശുശ്രൂഷ : വ്യാഴഴ്ച   ഒക്ടോ. 24 രാവിലെ     10.30 നും 12.30 നും ഇടയിൽ സംസ്‌കാര ശുശ്രൂഷയും  ക്രിമേഷനും.

ഫൊക്കാനയുടെ സെക്രട്ടറി  ടോമി കോക്കാട്ട്, ട്രസ്റ്റി ബോർഡ് മെമ്പറും മുൻ ഫൊക്കന പ്രസിഡന്റും ആയ  ജോൺ പി ജോൺ, ഫൊക്കാന ട്രസ്റ്റി ബോർഡ് മെമ്പറും ബ്രാംപ്റ്റൻ മലയാളീ അസോസിയേഷന്റെ പ്രസിഡന്റും ആയ കുര്യൻ പ്രക്കാനം, റീജണൽ വൈസ് പ്രസിഡന്റ് ബൈജുമോന്‍ ജോര്‍ജ്, ഫൊക്കാന മുൻ ട്രഷർ സണ്ണി ജോസഫ്  എന്നിവരും ഒരു അനുശോചന സന്ദേശത്തിൽ അഗാധ ദുഃഖം രേഖപെടുത്തുന്നതിനോടൊപ്പം പരേതന്റെ അന്മാവിന് വേണ്ടി പ്രാർത്ഥിക്കുന്നതായി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More