You are Here : Home / USA News

അന്നമ്മ ഉമ്മൻ നിര്യാതയായി

Text Size  

Story Dated: Friday, October 18, 2019 04:42 hrs UTC



ന്യൂയോർക്ക്: തിരുവല്ല കാവുംഭാഗം കാഞ്ഞിരപ്പള്ളിൽ സജി സദനം വീട്ടിൽ പരേതനായ കെ.ടി. ഉമ്മൻറെ ഭാര്യയും മാർത്തോമ്മ സഭയുടെ  നോർത്ത് അമേരിക്കൻ ഭദ്രാസന ഓഫീസ് മാനേജർ തോമസ് ഉമ്മൻറെ (സജി) മാതാവുമായ അന്നമ്മ ഉമ്മൻ നിര്യാതയായി (81 വയസ്സ്). പരേത ആറാട്ടുപുഴ തൊണ്ടുതറ കുടുംബാംഗമാണ്.

മക്കൾ: തോമസ് ഉമ്മൻ (സജി - ന്യൂയോർക്ക്), എലിസബത്ത് ചെറിയാൻ (സുജ), മാത്യു.കെ.ഉമ്മൻ (സൗദി അറേബ്യ), ഉമ്മൻ. കെ. ഉമ്മൻ.

മരുമക്കൾ : ഷേർലി തോമസ് (ന്യൂയോർക്ക്), പരേതനായ ചെറിയാൻ വർഗീസ്, സിബി മാത്യു (സൗദി അറേബ്യ), മിനു ഉമ്മൻ

സംസ്ക്കാര ശുശ്രൂഷകൾ ഒക്ടോബർ 21നു തിങ്കളാഴ്ച രണ്ടരയ്ക്ക് അഭിവന്ദ്യ ഡോ.യൂയാക്കിം മാർ കൂറിലോസ് എപ്പിസ്കോപ്പയുടെ മുഖ്യ കാർമികത്വത്തിൽ   കാവുംഭാഗം എബനേസർ മാർത്തോമ്മ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നതും തുടർന്ന് ദേവാലയ സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കുന്നതുമാണ്.

glorianewstv.com ൽ ശുശ്രൂഷകളുടെ തത്സമയസംപ്രേക്ഷണവും ഉണ്ടായിരിക്കും.    

കൂടുതൽ വിവരങ്ങൾക്ക്; 0469 2737437 (ഇന്ത്യ), 91 8606149768 (ഇന്ത്യ)
 

 
 

റിപ്പോർട്ട് : ജീമോൻ റാന്നി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.