You are Here : Home / USA News

ഡാലസിൽ വിദ്യാരംഭ ചടങ്ങുകളും സാഹിത്യ സമ്മേളനവും

Text Size  

Story Dated: Wednesday, October 09, 2019 11:48 hrs EDT

 

 

ഡാലസ്: കേരളാ ലിറ്റററി സൊസൈറ്റി (KLS) യുടെ ആഭിമുഖ്യത്തിൽ വിദ്യാരംഭ ചടങ്ങുകളും സാഹിത്യ സമ്മേളനവും ഒക്ടോബർ 12 ശനിയാഴ്ച രാവിലെ 10 മണിക്ക് കേരളാ അസോസിയേഷൻ ഓഫ് ഡാലസ് ഹാളിൽ (3821 Broadway Blvd, Garland, TX 75043) വച്ച് നടത്തപ്പെടും.  കഴിഞ്ഞ അനേക വർഷങ്ങളായി KLS ന്റെ  ആഭിമുഖ്യത്തിൽ നടത്തി വരുന്ന വിദ്യാരംഭ ചടങ്ങുകളിൽ അനേകം കുരുന്നുകൾ വിദ്യാരംഭം കുറിച്ചിട്ടുണ്ട്.  തങ്ങളുടെ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തുവാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾ KLS ഭാരവാഹികളെ അറിയിക്കുക.

 

വിദ്യാരംഭ ചടങ്ങുകൾക്കനന്തരം നടക്കുന്ന സാഹിത്യ സമ്മേളനത്തിൽ Dr. Darsana Manayathu Sasi ( Lecturer of Malayalam,  University of Texas at Austin ) മുഖ്യ അതിഥിയായിരിക്കും. 

 

"മാറുന്ന മലയാളവും മറയുന്ന സംസ്കാരവും" എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടക്കുന്ന സാഹിത്യ ചർച്ചകളിൽ ജോസ് ഓച്ചാലിൽ, എബ്രഹാം തെക്കേമുറി, മീനു എലിസബത്ത്, അനുപ സാം, ഹരിദാസ് തങ്കപ്പൻ, സിജു വി. ജോർജ് തുടങ്ങിയവർ  പങ്കെടുക്കും.

 

കൂടുതൽ വിവരങ്ങൾക്ക്:

 

ജോസ് ഓച്ചാലിൽ (KLS പ്രസിഡന്റ്) (469) 363-5642

 

സിജു വി. ജോർജ് (KLS സെക്രട്ടറി) (214) 282-7758

 

ജോസൻ ജോർജ് (KLS ട്രെഷറാർ) (469) 767-3208

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More