You are Here : Home / USA News

റജി ചെറിയാന്റെ നിര്യാണത്തിൽ വേൾഡ് മലയാളി കൗൺസിൽ ഹൂസ്റ്റൺ പ്രൊവിൻസ് അനുശോചിച്ചു..

Text Size  

Story Dated: Monday, September 16, 2019 02:46 hrs UTC



ഹൂസ്റ്റൺ: അമേരിക്കയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന റജി ചെറിയാന്റെ അകാല ദേഹ വിയോഗത്തിൽ വേൾഡ് മലയാളി  കൗൺസിൽ ഹൂസ്റ്റൺ പ്രൊവിൻസ് അനുശോചനം രേഖപ്പെടുത്തി.

 
പ്രസിഡണ്ട് ജോമോൻ എ ടയാടിയുടെ അദ്ധ്യക്ഷതയിൽ കൂടിയ അനുശോചന യോഗത്തിൽ ഡബ്ലിയു എം സി ഗ്ലോബൽ വൈസ് പ്രസിഡണ്ട് എസ്..കെ. ചെറിയാൻ, ഹൂസ്റ്റൺ പ്രൊവിൻസ് സെക്രട്ടറി റെയ്‌ന സുനിൽ, ട്രഷറർ ബാബു ചാക്കോ എന്നിവർ അനുശോചന പ്രസംഗങ്ങൾ നടത്തി.

വിദ്യാർഥിപ്രസ്ഥാനത്തിൽ കൂടി കടന്നു വന്നു അമേരിക്കയിലെയും കേരളത്തിലെയും സാമൂഹ്യ സംസ്കാരിക ജീവകാരുണ്യ പ്രവർത്തനമേഖലകളിൽ  വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വത്തിനുടമയായിരുന്നു  റജിയെന്നു ജോമോൻ ഇടയാടി അനുസ്മരിച്ചു.

അനിശോചനയോഗത്തിൽ ആൻഡ്രൂസ് ജേക്കബ് സ്വാഗതവും പ്രസാദ് ഉമ്മൻ നന്ദിയും പറഞ്ഞു


റിപ്പോർട്ട്: ജീമോൻ റാന്നി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.