You are Here : Home / USA News

കേരളാ ക്രിക്കറ്റ്‌ ലീഗ്‌ യു എസ് എ അഞ്ചാം സീസണിൽ ഫീനിക്സ് ഇലവൻ ചാമ്പ്യന്മാർ

Text Size  

Story Dated: Sunday, September 15, 2019 02:41 hrs EDT


ന്യൂയോർക്ക്‌: കേരളാ ക്രിക്കറ്റ്‌ ലീഗ്  യു എസ് എയുടെ   അഞ്ചാം  സീസണിൽ     ആവേശോജ്വലമായ  ഫൈനലില്‍ ഫീനിക്സ്  ഇലവൻ  ന്യൂജേഴ്‌സി ബെർഗന്‍ ടൈഗേഴ്‌സിനെ പരാജയപ്പെടുത്തി   കിരീടമണിഞ്ഞു . ഭാഗ്യനിർഭാഗ്യങ്ങള്‍  ഇരു ഭാഗത്തേക്കും കളിയിൽ ഉടനീളം മാറിമറഞ്ഞ ഫൈനലിൽ  ആദ്യം ബാറ്റ്‌ ചെയ്‌ത ഫീനിക്സ്    ഇലവൻ  24.2 ഓവറില്‍  124 റണ്‍സാണെടുത്തത്‌. തുടർന്നു ബാറ്റിംഗിനിറങ്ങിയ ബെർഗെൻ ടൈഗേഴ്‌സ്  15.1 ഓവറിൽ 56 റൺസിന്‌ ഓൾ ഔട്ട് ആയി . ഫീനിക്സ്   ഇലവന് വേണ്ടി  39 റൺസും  3 വിക്കറ്റും നേടി ഉജ്വല  ആൾറൗണ്ട്
പ്രകടനം കാഴ്‍വച്ച  ഹരികൃഷ്ണൻ ആണ് മാന് ഓഫ് ദി മാച്ച്.

കെ സി എൽ  ഇന്റെ ഈ വർഷത്തെ ഏറ്റവം മികച്ച ബാറ്റ്സ്മാൻ ആൻഡ് ബൗളർ  അവാർഡിന്  ഫീനിക്സ് ഇന്റെ  ക്രിസ് പറ്റാൻഡിന്  അർഹനായി .

ഫൈനലിന് ശേഷം നടന്ന  സമ്മാനദാന ചടങ്ങില്‍ മുഖ്യാഥിതി  ആയിരുന്ന ഈ വർഷത്തെ ഗ്രാൻഡ് സ്പോൺസർ  സ്പെറ്ററും ഓട്ടോ ബിനു പ്രിൻസ് എന്നിവരും, മറ്റു സ്പോൺസർമാരായ  ഗ്ലോബൽ ഐടി  സി ഇ ഓ സജിത്ത് നായർ, ,സൺ റൺ , ഇവൻറ്  ഗ്രാം ചെയർമാൻ  ജോജോ കൊട്ടാരക്കര ,ഇമേജിനെ ഡിജിറ്റൽ സിഇഒ ബിനോയ് തോമസ് , ടോം ജോസഫ് , Lucid Seven   സി ഇ ഓ ബേസിൽ കുര്യാക്കോസ്, JR  സ്പോർട്ടിങ് ഗുഡ്സ് , ജിബി എം തോമസ് Kwik Mortgage  ,ഗ്രാൻഡ് ഇന്ത്യൻ Restaurant,യൂണിവേഴ്സൽ മൂവീസ് എന്നിവർ ടീമുകൾക്ക്  ട്രോഫികൾ സമ്മാനിച്ചു.

വരും വർഷങ്ങളിൽ കൂടുതൽ ടീമുകൾ കേരള ക്രിക്കറ്റ് ലീഗിൽ കളിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നു അറിയിക്കുന്നതിനോടൊപ്പം ,   ലീഗ് വിജയകരമായി മുന്നോട്ടു കൊണ്ട് പോകുന്നതിൽ എല്ലാ   സഹായ സഹകരണങ്ങളും ചെയ്ത  അഭ്യുദയകാംഷികൾക്കുമുള്ള നന്ദിയും ഈ അവസരത്തിൽ സംഘാടകർ  അറിയിച്ചു 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More