You are Here : Home / USA News

'മിമിക്‌സ് വണ്‍മാന്‍ ഷോ'യുമായി കലാഭവന്‍ ജയന്‍ അമേരിക്കയില്‍

Text Size  

Story Dated: Thursday, September 05, 2019 11:34 hrs EDT

ന്യൂയോര്‍ക്ക്: മലയാളികളുടെ മനംകവരുന്ന ശബ്ദാനുകരണ കലയായ മിമിക്രിയില്‍ വിജയകരമായ 29 വര്‍ഷങ്ങള്‍ പിന്നിടുന്ന കലാഭവന്‍ ജയന്‍, തന്റെ പുതിയ പരിപാടിയായ 'മിമിക്‌സ് വണ്‍മാന്‍ഷോ' യുമായി അമേരിക്കയില്‍.
 
നാടന്‍പാട്ടും, ഗാനങ്ങളും, ഫാമിലി ഗയിംഷോയും, ചാക്യാര്‍കൂത്തും ഇടകലര്‍ത്തി പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയിലാണ് ജയന്‍ ഈ പ്രോഗ്രാം വേദിയില്‍ അവതരിപ്പിക്കുന്നത്. കേരളത്തിലെ മഹാപ്രളയത്തില്‍ രണ്ട് തവണ സ്വന്തം വീട് പൂര്‍ണ്ണമായി മുങ്ങി സര്‍വ്വവും നഷ്ടപ്പെട്ടപ്പോഴും നിരവധി ദുരിതാശ്വാസ  ക്യാമ്പുകള്‍ സന്ദര്‍ശിച്ച്, ക്യാമ്പുകളിലുവര്‍ക്കു  ആശ്വാസവുമായി, ചിരിക്കു വക നല്‍കി സൗജന്യമായി പ്രോഗ്രാമുകള്‍ നടത്തി  ജയന്‍ ഓടിനടന്നു. 'പ്രളയാനുഭവങ്ങള്‍' അദ്ദേഹം ചാക്യാര്‍കൂത്തിലൂടെ വേദികളില്‍ അവരി്പ്പിക്കുന്നത് ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നു.
 
മലയാള സിനിമയിലെ അതുല്ല്യ പ്രതിഭയായിരുന്ന  കലാഭവന്‍ മണിയോടൊത്ത് അഞ്ഞൂറിലധികം വേദികളില്‍ പ്രോഗ്രാം അവതരിപ്പിച്ചിട്ടുളള കലാഭവന്‍ ജയന്‍ ജഗതി,ഇന്നസെന്റ് സലിംകുമാര്‍, എന്‍.എഫ്. വര്‍ഗ്ഗീസ്,ദിലീപ്,നാദിര്‍ഷ,ഹരിശ്രീ അശോകന്‍,സാജു കൊടിയന്‍, അബി,ടിനിടോം തുടങ്ങി ഓട്ടേറെ പ്രമുഖര്‍ക്കൊപ്പം വേദികളില്‍ പങ്കെടുത്തിട്ടുണ്ട്. ഏഷ്യാനെറ്റ്,കൈരളി,ഫ്‌ലവേഴ്‌സ് ചാനലുകളില്‍ ശ്രദ്ധയമായ പരിപാടികള്‍  അവതിപ്പിച്ചിട്ടുണ്ട്.
 
സെപ്തംബര്‍ 5 മുതല്‍ ഒക്ടോബര്‍ 30 വരെ അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍ 'മിമിക്‌സ് വണ്‍മാന്‍ ഷോ' അവതരിപ്പിക്കുന്നുണ്ട്.
 
കലാഭവന്‍ ജയനുമായി 516 262 9668 ലോ വാട്‌സാപ്പ്  നമ്പറിലോ (919846142666) ബന്ധപ്പെടാവുന്നതാണ്.
 
 
റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More