You are Here : Home / USA News

ഐ.പി.സി നോര്‍ത്ത് അമേരിക്കന്‍ ഈസ്‌റ്റേണ്‍ റിജിയന്‍ ജനറല്‍ കൗണ്‍സില്‍ അംഗങ്ങളെ തിരഞ്ഞെടുത്തു

Text Size  

Story Dated: Wednesday, September 04, 2019 10:55 hrs EDT

നിബു വെള്ളവന്താനം
 
ന്യുയോര്‍ക്ക്: ഇന്ത്യക്ക് പുറത്തുള്ള ഐപിസിയുടെ ഏറ്റവും വലിയ റീജിയനുകളില്‍ ഒന്നായ ഐ.പി.സി നോര്‍ത്ത് അമേരിക്കന്‍ ഈസ് റ്റേണ്‍ റിജിയനില്‍ നിന്നുമുള്ള ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായി പാസ്റ്റര്‍ ജോസഫ് വില്യംസ്, ബ്രദര്‍ സാം തോമസ് എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.
 
പാസ്റ്റര്‍മാടെ വിഭാഗത്തില്‍  നിന്നും തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റര്‍ ജോസഫ് വില്യംസ് ഐപിസി റോക്ക്‌ലാന്റ് അസംബ്ലിയുടെ സീനിയര്‍ പാസ്റ്ററും റീജിയന്‍ പ്രസിഡന്റുമാണ്. തുടര്‍ച്ചയായ പന്ത്രണ്ടു വര്‍ഷക്കാലം റീജിയന്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു.
 
ആദ്യത്തെ റീജിയന്‍ പി.വൈ.പി.എ പ്രസിഡന്റും 15 മത് ഐപിസി ഫാമിലി കോണ്‍ഫറന്‍സിന്റെ ചെയര്‍മാനുമായിരുന്നു പാസ്റ്റര്‍ ജോസഫ് വില്യംസ്. നിലവിലുള്ള ജനറല്‍ കൗണ്‍സിലിലെ അംഗവുമാണ് 
സഹോദരന്മാരുടെ പ്രതിനിധിയായി ജനറല്‍ കൗണ്‍സിലിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട  ബ്രദര്‍  സാം തോമസ് ഇന്ത്യാ ക്രിസ്ത്യന്‍ അസംബ്ലിയുടെ സെക്രട്ടറിയും കുമ്പനാട് സ്വദേശി യുമാണ്. ഐ.പി.സി റീജിയന്‍ കൗണ്‍സില്‍  ട്രഷറാര്‍, ഐ.പി.സി ഫാമലി കോണ്‍ഫറന്‍സ്  നാഷണല്‍ സെക്രട്ടറി, പി.സി.എന്‍.എ.കെ നാഷണല്‍ ട്രഷറാര്‍, പി.വൈ.എഫ്.എ സെക്രട്ടറി തുടങ്ങിയ നിലകളില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More