You are Here : Home / USA News

ന്യൂയോര്‍ക്ക് സെന്റ്‌മേരീസ് സീറോ മലബാര്‍ കാത്തലിക് പളളിയില്‍ വൊക്കേഷണല്‍ ബൈബിള്‍ സ്കൂള്‍

Text Size  

Story Dated: Monday, July 15, 2019 09:23 hrs EDT

ന്യൂയോര്‍ക്ക്: ദൈവം നമ്മളെ ആഴമായി സ്‌നേഹിക്കുന്നു എന്ന വിശ്വാസദീപം തെളിയി ച്ചു കൊണ്ട് സെന്റ്‌മേരീസ് സീറോ മലബാര്‍ കാത്തലിക് പളളിയില്‍ വൊക്കേഷണല്‍ ബൈബിള്‍ സ്കൂള്‍ സംഘടിപ്പിച്ചു. ജൂലൈ 8 മുതല്‍ മൂന്നു ദിവസം നീണ്ടുനിന്ന ബൈ ബിള്‍ പഠനത്തിനായി മൂന്നു മുതല്‍ എട്ടാം ഗ്രേഡ് വരെയുളള 67 കുട്ടികളും 20 കൗമാര ക്കാരും എട്ട് അധ്യാപകരും ഉത്സഹാത്തോടെ എത്തി.
  
കുര്‍ബാനയോടെ ബൈബിള്‍ പഠനത്തിനും വ്യഖ്യാനത്തിനും തുടക്കമിട്ടു. തുടര്‍ന്ന് സ് കിറ്റുകള്‍, ബൈബിള്‍ ജെപ്പഡി, ഗ്രൂപ്പ് ഗെയിമുകള്‍ എന്നിവയും സംഘടിപ്പിച്ചു. പങ്കെടു ത്തവര്‍ക്കെല്ലാം ടീഷര്‍ട്ടുകള്‍, സമ്മാനപ്പൊതികള്‍ എന്നിവ സമ്മാനിക്കുകയുണ്ടായി.
  
വികാരി ഫാ. ജോണ്‍ മേലേപ്പുറമാണ് വി.ബി.എസിന് നേതൃത്വമേകിയത്. ട്രസ്റ്റിമാരായ ജയിംസ് തോമസ്, മാത്യു തോമസ് (പൊന്നച്ചന്‍), മാത്യു കൊച്ചുപുരയ്ക്കല്‍, ടോണി ന മ്പ്യാപറമ്പില്‍, അധ്യാപകരായ ബെറ്റി മേനാട്ടൂര്‍ (സി.സി.ഡി കോഓര്‍ഡിനേറ്റര്‍), ഷെറി ജോര്‍ജ്, ജാസ്മിന്‍ ടോണി, റോഷ്‌നി ലാല്‍സണ്‍, ജയ വിന്‍സന്റ്, ട്രീസ ജയിംസ്, ബീന ജോസഫ്, ജീന സിബി, ജീന ബിജു, ജോളി ജിന്‍സ് എന്നിവര്‍ സംഘാടകരായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More