You are Here : Home / USA News

പശുക്കൾക്ക് നന്ദി അറിയിക്കാൻ ഒരു ദിനം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, July 09, 2019 11:15 hrs EDT

ഡാലസ് ∙ പിതൃദിനം, മാതൃദിനം എന്നിവ ആഗോളതലത്തിൽ വലിയ ആഘോഷമായി കൊണ്ടാടുന്നതാണ്. അതേസമയം പശുക്കളെ ആദരിക്കുന്ന ദിനം കേട്ടു കേൾവി പോലുമില്ലാത്തതാണ്. എന്നാൽ അമേരിക്കൻ ഹോട്ടൽ വ്യവസായ രംഗത്തെ സ്ഥാപനമായ ചിക്ക് ഫിലെ ജൂലായ് ഒൻപതിന് പശുക്കളെ ആദരിക്കുന്ന (Cow Appreciation Day) ദിനമായി വേർതിരിച്ചിരിക്കുകയാണ്.

അന്നേ ദിവസം പശുക്കളെ അനുസ്മരിക്കുന്ന തരത്തിലുള്ള വസ്ത്രം ധരിച്ച് ചിക്ക് ഫിലെയിൽ എത്തുന്നവർക്ക് സൗജന്യമായി ഭക്ഷണം ലഭിക്കുമെന്ന് ചിക്ക് ഫിലെ അധികൃതർ അറിയിച്ചു. സ്വന്തമായി തയാറാക്കിയ പശുക്കളുടെ ചിത്രം പതിച്ച വസ്ത്രമോ, വാങ്ങി ധരിക്കുന്നതോ ഉപയോഗിക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. 2005 മുതലാണ് ചിക്ക് ഫിലെ പശുക്കളെ ആദരിക്കുന്ന ദിനം ആഘോഷിക്കുവാനാരംഭിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More