You are Here : Home / USA News

സ്റ്റെഫിനി ഗ്രിഷം പുതിയ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി

Text Size  

Story Dated: Wednesday, June 26, 2019 09:23 hrs EDT

പി.പി. ചെറിയാന്‍
 
വാഷിംഗ്ടണ്‍ ഡി.സി.: വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറിയായിരുന്ന സാറാ സാന്റേഴ്‌സ് രാജിവെച്ച ഒഴിവില്‍ പുതിയ പ്രസ് സെക്രട്ടറിയായി പ്രഥമ വനിത മെലേനിയ ട്രമ്പിന്റെ  സ്‌പോക്ക്‌സ് വുമന്‍ സ്‌റ്റെഫിനി ഗ്രിഷത്തെ നിയമിച്ചതായി ജൂണ്‍ 25ന് പ്രഥമ വനിതയുടെ ട്വിറ്റര്‍ സന്ദേശത്തില്‍ വെളിപ്പെടുത്തി. മാര്‍ച്ചിലായിരുന്നു സാറയുടെ രാജി.
വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിക്കു പുറമെ കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ചുമതലയും ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. 2015 മുതല്‍ സ്റ്റെഫിനി വൈറ്റ് ഹൗസില്‍ പ്രവര്‍ത്തിച്ചുവരികയാണ്.
 
പ്രസ് സെക്രട്ടറി സ്ഥാനത്തേക്ക് ഇതിലും നല്ലൊരു വ്യക്തിയെ കണ്ടെത്താനാകില്ല. ഇവരുടെ സേവനം അഡ്മിനിസ്‌ട്രേഷനും, രാജ്യത്തിനും പ്രയോജനകരമാകുമെന്ന് പ്രഥമ വനിത ട്വിറ്റ് ചെയ്തു.
 
പ്രസിഡന്റ് ട്രമ്പും ഇവരുടെ നിയമനം സ്ഥിരീകരിച്ചു. വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടറായിരുന്ന ബില്‍ ഷൈനും മാര്‍ച്ചില്‍ രാജി സമര്‍പ്പിച്ചിരുന്നു.
ഈ ആഴ്ച ജപ്പാനും, കൊറിയായും സന്ദര്‍ശിക്കുന്ന ട്രമ്പിനോടൊപ്പം പുതിയ ചുമതല ഏറ്റെടുത്ത സ്റ്റെഫിനിയും ഉണ്ടായിരിക്കുമെന്ന് വൈറ്റ് ഹൗസ് വെളിപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More