You are Here : Home / USA News

സീറോ മലബാര്‍ കണ്‍വന്‍ഷന്‍ വൈസ് ചെയര്‍മാന്‍മാരായി ബാബു പുല്ലാട്ട്, ജോസ് മണക്കളം

Text Size  

Story Dated: Monday, June 24, 2019 10:15 hrs EDT

ഹൂസ്റ്റണ്‍ : ഷിക്കാഗോ സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷനു വൈസ് ചെയര്‍മാന്‍മാരായി ബാബു മാത്യു പുല്ലാട്ട്, ജോസ് മണക്കളം എന്നിവര്‍. ഇരുവരും ഹൂസ്റ്റണ്‍ സെന്റ് ജോസഫ് ഫൊറോനായില്‍  ഇടവകയില്‍ ആദ്യകാലം മുതലേ സേവനതല്‍പ്പരരായി   ഉഉള്ളവര്‍.  പാരീഷ് കൗണ്‍സില്‍,  എസ്എംസിസി, കൈര്‍ക്കാരന്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ചവരുമാണ്.
 
അയ്യായിരം വിശ്വാസികള്‍  പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഹൂസ്റ്റണ്‍ കണ്‍വന്‍ഷന്‍ അമേരിക്കയിലെ  ഏറ്റവും വലിയ സീറോ മലബാര്‍ കൂട്ടായ്മയായി മാറും. അതിനാല്‍ തന്നെ ഒരുക്കങ്ങള്‍ ഏറെ വേണം. അതിനാല്‍ തന്നെ രണ്ടു വൈസ് ചെയര്‍മാന്‍മാരാണ് ഇത്തവണ നേതൃനിരയില്‍. അമേരിക്കയിലുടെ  നീളം മിക്ക പാരീഷുകളിലും കിക്കോഫുകള്‍ സംഘടിപ്പിക്കുവാന്‍ എക്‌സിക്യു്ട്ടീവ് അംഗങ്ങള്‍ക്കൊപ്പം വൈസ് ചെയര്‍മാന്മാരും ഉണ്ടായിരുന്നു.
 
ഹൂസ്റ്റണില്‍ നടക്കുന്ന കണ്‍വന്‍ഷന്‍ വിജയമാകുമെന്നും, വിശ്വാസികള്‍ക്ക് നവ്യാനുഭവം പകരുമെന്നും ഇരുവരും  പ്രത്യാശ പ്രകടിപ്പിച്ചു,  ആഗസ്ത് ഒന്ന് മുതല്‍ നാല് വരെ ഹൂസ്റ്റണിലാണ് കണ്‍വന്‍ഷന്‍. ഏവരെയും സെന്റ് ജോസഫ് കണ്‍വന്‍ഷന്‍ നഗറിലേക്ക് സ്വാഗതം ചെയ്യുന്നതായി ബാബു മാത്യു പുല്ലാട്ട്, ജോസ് മണക്കളം എന്നിവര്‍ അറിയിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More