You are Here : Home / USA News

പതിനാലുകാരിയുടെ മുറിക്ക് മുകളില്‍ ഒളിച്ച് കഴിഞ്ഞിരുന്ന യുവാവ് അറസ്റ്റില്‍

Text Size  

Story Dated: Tuesday, June 18, 2019 11:20 hrs EDT

പി പി ചെറിയാന്‍
 
മൗണ്ട് ജൂലിയറ്റ് (ടെന്നിസ്സി): പതിനാല് വയസ്സുള്ള കാമുകിയുടെ മുറിക്ക് മുകളിലുള്ള മേല്‍കൂരയില്‍ ഒളിച്ചു കഴിഞ്ഞിരുന്ന 18കാരനായ യുവാവ് അറസ്റ്റില്‍. ടെന്നസ്സിയിലെ മൗണ്ട് ജൂലിയറ്റിലായിരുന്ന സംഭവം. കഴിഞ്ഞ വാരാന്ത്യം ജോലി കഴിഞ്ഞ്  വീട്ടിലെത്തിയ മാതാവ് തന്റെ വീട്ടിനുള്ളില്‍ ആരോ കയറുന്നത് കണ്ട് ശബ്ദമുണ്ടാക്കി. ഉടനെ യുവാവ് മകളുടെ മുറിയില്‍ പ്രവേശിച്ചു വാതിലടച്ചു. പിന്നെ യുവാവിനെ കണ്ടെത്താനായില്ല. തുടര്‍ന്ന് പോലീസിനെ വിവരം അറിയിച്ചു. അവര്‍ എത്തി വീടിനകത്തു പരിശോധിച്ചിട്ടും ആരേയും കണ്ടെത്താനായില്ല. പിന്നീട് പതിനാലുകാരി കിടന്നിരുന്ന മുറിയോട് ബന്ധിച്ച് ആറ്റിക്കിലേക്കുള്ള കോവണിയിലൂടെ മുകളില്‍ കയറ നോക്കി, അവിടെ ഒളിഞ്ഞിരിക്കയായിരുന്നു പതിനെട്ടുകാരനായ മാത്യു സി കാബ്രോയെ കണ്ടെത്തി പിടികൂടി. പുറത്തിവരുവാന്‍ വിസമ്മതിച്ച യുവാവിനെ ബലം പ്രയോഗിച്ചാണ് അവിടെ നിന്നും നീക്കിയത്. ഇയ്യാടെ പേരില്‍ കേസ്സെടുക്കുകയും ചെയ്തു. ഈ കേസ്സില്‍ കോടതിയില്‍ ബുധനാഴ്ച ഹാജരാകാന്‍ ഇരിക്കെയാണ് വീണ്ടും യുവാവിനെ പിടികൂടിയത്. 
 
ചെറുപ്പക്കാരന്‍ വീട്ടിലേക്ക് പ്രവേശിക്കുന്നതില്‍ സംശയം തോന്നിയ അയല്‍വാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് വീണ്ടും പോലീസെത്തി ഇതിനിടയില്‍ മേല്‍ക്കൂരയില്‍ കയറി കഴിഞ്ഞിരുന്ന ഇതേയുവാവിനെ പിടികൂടി പോലീസ് വീണ്ടും കേസ്സെടുക്കുകയായിരുന്നു.
 
വീട്ടില്‍ ആരും ഇല്ലാതിരിക്കുന്ന സമയം അകത്ത് പ്രവേശിച്ചു മേല്‍കൂരയില്‍ ഒളിച്ചിരിക്കുകയും, രാത്രിയായാല്‍ 14 കാരിയുടെ മുറിയില്‍ പ്രവേശിക്കുകയുമായിരുന്നു പതിവ്. ചിലപ്പോള്‍ ദിവസങ്ങളോളം മേല്‍ കൂരയില്‍ കഴിഞ്ഞിരുന്നതായും പോലീസ് പറഞ്ഞു. പതിനാല് വയസ്സുകാരി
വീട്ടില്‍ നിന്നും ഒളിച്ചോടിയിരുന്നതായും ഇതില്‍ അന്വേഷണം നടന്നിരുന്നതായിം പോലീസ് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More