You are Here : Home / USA News

ന്യൂയോര്‍ക്കിലെ യോഗദിനാചരണത്തില്‍ ഡോ. എം എസ് ചിത്ര പ്രത്യേക അതിഥി

Text Size  

Story Dated: Monday, June 17, 2019 09:02 hrs EDT

ശ്രീകുമാര്‍ പി
 
ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വേള്‍ഡ് യോഗ കമ്മ്യൂണിറ്റി ന്യൂയോര്‍ക്കില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര യോഗാ ദിന പരിപാടിയില്‍ മലയാളിയാ ഡോ. എം എസ് ചിത്ര പ്രത്യേക അതിഥിയായി പങ്കെടുക്കും. കേരള സര്‍ക്കാറിന്റെ ഭരണ പരിഷ്‌ക്കരണ വകുപ്പിലെ അണ്ടര്‍ സെക്രട്ടറിയായ ചിത്ര തിരുവനന്തപുരം സ്വദേശിയാണ്. പതിറ്റാണ്ടുകളായി യോഗ പരിശീലനത്തിനും പ്രചരണത്തിനുമായി പ്രവര്‍ത്തിക്കുന്ന ചിത്ര നിരവധി ദേശീയ അന്തര്‍ദേശീയ പരിപാടികളില്‍ പ്രബന്ധങ്ങല്‍ അവതരിപ്പിച്ചിട്ടുണ്ട്. യോഗഅന്തസായ ജോലിക്കും ഗുണമേന്മയുള്ള പഠനത്തിനും  എന്ന വിഷയത്തിലാണ് ന്യൂയോര്‍ക്ക് പരിപാടിയില്‍ പ്രബന്ധം അവതരിപ്പിക്കുക. അംബാസിഡര്‍ ഓഫ് യോഗ പദവി നല്‍കി ചിത്രയെ ചടങ്ങില്‍ ആദരിക്കും.
 
കാര്യവട്ടം പത്മസരോജത്തില്‍ എ മാധവന്‍ നായര്‍ സരോജ ദമ്പതികളുടെ മകളും കെ സുരേഷ്‌കുമാറിന്റെ ഭാര്യയുമാണ് ഡോ ചിത്ര.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More