You are Here : Home / USA News

സീറോ മലബാർ ദേശീയ കൺവൻഷൻ: ലൈവ് മ്യൂസിക്കുമായി തൈക്കുടം ബ്രിഡ്ജ് സംഗീത ബാന്റ്

Text Size  

Story Dated: Tuesday, June 11, 2019 10:32 hrs EDT

മാർട്ടിൻ വിലങ്ങോലിൽ 

ഹൂസ്റ്റൺ : വ്യത്യസ്തമായ ആലാപനശൈലിയും അവതരണവും കൊണ്ടും മലയാളത്തിന്റെ  മനം കവർന്ന  പ്രമുഖ സംഗീത ബാന്റായ  തൈക്കുടം ബ്രിഡ്ജ് ഹൂസ്റ്റണിൽ നടക്കുന്ന ദേശീയ കൺവൻഷനിൽ വിനോദ പരിപാടികളിൽ  മുഖ്യ ആകർഷണമാകും. ആഗസ്ത്  ഒന്ന് മുതൽ നാലു  (വ്യാഴം  -ഞായർ) വരെയാണ് കൺവൻഷൻ. ശനിയാഴ്ച വൈകുന്നേരമാണ് തൈക്കുടം ബ്രിഡ്ജ് മ്യൂസിക്  ബാന്റ് വേദിയിൽ അണിനിരക്കുന്നത്.  അയ്യായിരത്തിൽ പരം  കൺവൻഷനിൽ സമ്മേളിക്കും.

ആത്മീയ ഉണർവേകുന്ന ശുശ്രൂഷകൾക്കും ക്രൈസ്തവ മൂല്യങ്ങളിലൂന്നിയുള്ള പ്രഭാഷണങ്ങൾക്കും പുറമെ  വിവിധ സിമ്പോസിയങ്ങളും, ഫോറങ്ങളും,  സെമിനാറുകളും കലാ-സാംസ്കാരിക വിനോദങ്ങളും സമന്വയിപ്പിച്ചാണ് കൺവൻഷനിലെ  നാല് ദിവസത്തെ പ്രോഗാമുകൾ ക്രമീകരിച്ചിരിക്കുന്നത്. 

ഫാനിസിമോൾ പള്ളത്തുമഠം , വിനോദ് ജോസഫ് എന്നിവർ കൾച്ചറൽ  പരിപാടികൾക്ക് നേതൃത്വം നൽകുന്നു. ജിബി പാറക്കൽ (ഇൻവെസ്റ്റർ / സിഇഓ പിഎസ്‌ജി ഗ്രൂപ് ഓഫ് കമ്പനീസ് ) ആണ് സംഗീത പരിപാടിയുടെ മെഗാ സ്പോൺസർ.  

 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More