You are Here : Home / USA News

തെന്നിന്ത്യന്‍ സിനിമതാരം ശിവാനിബായി ഷിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേളയില്‍

Text Size  

Story Dated: Monday, April 22, 2019 10:30 hrs EDT

ജോഷി വള്ളിക്കളം
 
 
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ കലാമേള ദിവസമായ ഏപ്രില്‍ 27 ശനിയാഴ്ച പ്രശസ്ത തെന്നിന്ത്യന്‍ സിനിമാതാരം ശിവാനി ബായി മുഖ്യാതിഥിയായി പങ്കെടുക്കുന്നു. 
 
മലയാളം, തമിഴ്, തെലുങ്ക് എന്നിങ്ങനെ വിവിധ ഭാഷകളില്‍ നിരവധി സിനിമകളിലഭിനയിച്ചിട്ടുണ്ട്. അമേരിക്കന്‍ യൂത്ത് പ്രീമിയര്‍ ക്രിക്കറ്റ് ലീഗിന്റെ(AY PCL) ബ്രാന്റ് അമ്പാസിഡര്‍ കൂടിയാണ് മിസ് ശിവാനി ഭായ്.
സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളിലെ വിവിധ സ്‌റ്റേജുകളില്‍ വച്ച് നടത്തപ്പെടുന്ന കലാമേള ഏറ്റവും ചിട്ടയോടുകൂടെ തന്നെ നടത്തുവാനാണ് പ്ലാന്‍ ചെയ്തിട്ടുള്ളത്. 
 
ഈ വര്‍ഷത്തെ കലാമേളയ്ക്ക് പല സവിശേഷതകളാണുള്ളത്. പബ്ലിക്കിന്റെ താല്‍പര്യപ്രകാരം ഡബ്‌സ് മാഷ്, കരോക്കി സംഗീതം എന്നിവ കൂടി മത്സരയിനങ്ങളുടെ കൂടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷം ആദ്യമായി സബ്ജൂനിയര്‍, ജൂനിയര്‍ ചാമ്പ്യന്‍മാര്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്‌പെല്ലിംഗ് ബീ, മലയാളം വായന എന്നീ ഇനങ്ങളിലും വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നതാണ്. പ്രഗല്‍ഭരായ വിധി കര്‍ത്താക്കളാണ് മത്സരാര്‍ത്ഥികളുടെ വിധി നിര്‍ണ്ണയം നടത്തുന്നത്. വിധി നിര്‍ണ്ണയത്തിന്റെ സമയപരിധി കുറയ്ക്കുന്നതിന്റെയും കുറ്റമറ്റതാക്കുന്നതിന്റേയും ഭാഗമായി കമ്പ്യൂട്ടറൈസ്ഡ് ഇവാലുവേഷന്‍ ആക്കിയിരിക്കുകയാണ്.
 
ഏറ്റവും കൂടുതല്‍ പോയിന്റ് നേടി വിജയിക്കുന്ന ആണ്‍കുട്ടിക്ക് കലാപ്രതിഭ പട്ടത്തിനോടൊപ്പം ജോണ്‍സന്‍ കണ്ണൂക്കാടന്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന ഔസേപ്പ് കണ്ണൂക്കാടന്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും കലാതിലകത്തിന് മൈക്കില്‍& ആനീസ് മാണിപറമ്പില്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന അന്ന ഫിലിപ്പോസ് മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും നല്‍കുന്നതാണ്. വൈകുന്നേരം ഏഴുമണിക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ വച്ച് സിനിമാതാരം ശിവാനി ഭായ് അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നതാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More