You are Here : Home / USA News

സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ഈസ്റ്റര്‍ ആഘോഷങ്ങള്‍ ഭക്തി നിര്‍ഭരമായി.

Text Size  

Story Dated: Monday, April 22, 2019 10:16 hrs EDT

മാര്‍ട്ടിന്‍ വിലങ്ങോലില്‍
 
 
ടെക്‌സാസ് :  കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍  ഈസ്റ്റര്‍ ആഘോഷങ്ങള്‍ അത്യധികം ആഷോഷവും ഭക്തി നിര്‍ഭരവുമായി നടത്തപ്പെട്ടു.  
 
ഇടവക വികാരി ഫാ ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടില്‍ ശനിയാഴ്ച വൈകുന്നേരം നടന്ന ഉയിര്‍പ്പു  തിരുനാള്‍  തിരുകര്‍മ്മങ്ങളില്‍  മുഖ്യകാര്‍മ്മികനായി.  ഫാ. സ്‌കറിയ കലൂര്‍ കുട്ടികള്‍ക്ക്  വേണ്ടി സെന്റ് അല്‍ഫോന്‍സാ ഓഡിറ്റോറിയത്തില്‍ നടന്ന  പ്രത്യേക ശുശ്രൂഷകളില്‍  കാര്‍മ്മീകനായിരുന്നു.  
 
ഫാ. ക്രിസ്റ്റി ഈസ്റ്റര്‍ സന്ദേശം നല്‍കി. ഈശോ മിശിഹാ ഉത്ഥാനം ചെയ്തതിലൂടെ സകല മനുഷ്യര്‍ക്കുവേണ്ടിയുള്ള പ്രതീക്ഷയുടെ നിത്യജീവന്റെ കവാടം തുറക്കപ്പെട്ടു. പാടുപീഢകള്‍ സഹിച്ചു കുരിശില്‍ തറക്കപ്പെട്ടു  മരിച്ച മിശിഹാ മാനവരാശിക്ക് നിത്യജീവന്‍ നല്‍കുവാനായി  ഉയിര്‍ത്തെഴുന്നേറ്റു എന്നതാണ് വിശ്വാസ പ്രഘോഷണത്തിന്റെ  കാതല്‍.  ഈ വിശ്വാസ പ്രഖ്യാപനം ജീവിതതത്തില്‍  യാഥാര്‍ഥ്യമായി  തീരട്ടെയെന്നു ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടില്‍ ആഹ്വനം ചെയ്യുകയും ഏവര്‍ക്കും ഉയിര്‍പ്പു തിരുന്നാളിന്റെ മംഗളങ്ങള്‍ ആശംസിക്കുകയും ചെയ്തു.
 
ട്രസ്റ്റിമാരായ സി വി ജോര്‍ജ്, സിജോ ജോസ്, ജയ്‌മോന്‍ ജോസഫ്, സജേഷ്  അഗസ്റ്റിന്‍, സെക്രട്ടറി ഷെല്ലി  വടക്കേക്കര എന്നിവര്‍ തിരുനാളാഘോഷങ്ങള്‍ക്കു നേതൃത്വം  നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More