You are Here : Home / USA News

യുവതിയെ കണ്ടെത്താന്‍ പോലീസ് പൊതുജന സഹകരണം അഭ്യര്‍ത്ഥിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, March 19, 2019 12:21 hrs UTC

ഹൂസ്റ്റണ്‍: ഈസ്റ്റ് ഹൂസ്റ്റണില്‍ നിന്നും മാര്‍ച്ച് 17 ഞായറാഴ്ച മുതല്‍ കാണാതായ ഇരുപത്തിഒന്ന് വയസ്സുള്ള അഡിലെയ്ഡ് എവര്‍ ഗ്രീനിനെ കണ്ടെത്താന്‍ ഹൂസ്റ്റണ്‍ പോലീസ് പൊതുജനങ്ങളുടെ സഹകരണം അഭ്യര്‍ത്ഥിച്ചു. കറുത്ത വസ്ത്രവും, മുക്കുത്തിയുമായാണ് ഇവരെ അവസാനമായി കണ്ടതെന്ന് പോലീസ് പറഞ്ഞു. ഇവരെകുറിച്ചു വിവരം ലഭിക്കുന്നവര്‍ ഹൂസ്റ്റണ്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിനെ 832 394 1840, 281 309 9500 എന്ന ഫോണ്‍ നമ്പറുകളില്‍ വിളിച്ചറിയിക്കുണ മെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മാര്‍ച്ച് 17ന് എവര്‍ ഗ്രീനിനോട് സാമ്യമുള്ളതെന്ന് തോന്നിക്കുന്ന ഒരു മൃതശരീരം കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പക്ഷേ ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. തിരോധാനത്തെകുറിച്ചുള്ള വിവരങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.