You are Here : Home / USA News

ഇല്ലിനോയ് ഫെഡറല്‍ കോടതിക്ക് ആദ്യമായി വനിതാ ജഡ്ജി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, March 15, 2019 11:10 hrs UTC

ഇല്ലിനോയ് : നോര്‍ത്തണ്‍ ഇല്ലിനോയ്‌സ് ഫെഡറല്‍ കോടതി ചീഫ് ജഡ്ജിയായി റബൈക്ക പാള്‍മെയറിന് നിയമനം. ആദ്യമായാണ് ഈ സ്ഥാനത്തേക്ക് ഒരു വനിത നിയമനക്കപ്പെടുന്നത്. 2013 ല്‍ ആദ്യ ലാറ്റിനൊ ചീഫ് ജഡ്ജായി നിയമിതനായ റൂബെന്‍ കാസ്റ്റിലൊയുടെ സ്ഥാനത്തേക്കാണ് ബൈക്ക് നിയമിതയാകുന്നത്. 1997 ല്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്‍ ജഡ്ജിയായി നിയമിച്ച പാള്‍മെയര്‍ അഴിമതി കേസ്സില്‍ മുന്‍ ഇല്ലിനോയ് ഗവര്‍ണ്ണര്‍ ജോര്‍ജ് റയനെ 6 വര്‍ഷത്തെ തടവു ശിക്ഷക്ക് വിധിച്ചിരുന്നു. 65 വയസ്സിനു താഴെയുള്ളവരെയാണ് ചീഫ് ജഡ്ജ് സ്ഥാനത്തേക്ക് നിയമിക്കപ്പെടുക. സെപ്റ്റംബറില്‍ 65 വയസ്സു തികയുന്ന റബൈക്കാക്ക് പിന്നീട് അര്‍ഹത ലഭിക്കാന്‍ സാധ്യമല്ലാത്തതിനാലാണ് ഇപ്പോള്‍ സ്ഥാനത്തേക്ക് നിയമിതയായത്. ഇനി ഇവര്‍ക്ക് 70 വയസ്സു വരെ തുടരും. ജപ്പാന്‍ ടോക്കിയോയിലാണ് പാള്‍മെയറുടെ ജനനം. 1979-80 കാലഘട്ടത്തില്‍ മിനിസോട്ട സുപ്രീം കോടതി ജഡ്ജിയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.