You are Here : Home / USA News

നോർത്ത് ടെക്സസിൽ കനത്ത മഞ്ഞു വീഴ്ചയും പേമാരിയും

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, December 10, 2018 03:43 hrs UTC

ടെക്സസ് ∙ ലിറ്റിൽ ഫീൽഡ്, നോർത്ത് വെസ്റ്റ് ലബക്ക്, ഏബലിൻ, വിചിറ്റഫാൾസ് തുടങ്ങിയ നോർത്ത് ടെക്സസ് പ്രദേശങ്ങളിൽ ഡിസംബർ 7, 8 തീയതികളിൽ ഉണ്ടായ കനത്ത മഞ്ഞു വീഴ്ചയും , പേമാരിയും ജനജീവിതത്തെ കാര്യമായി ബാധിച്ചു.

വെള്ളിയാഴ്ച രാത്രി മുതൽ ശനിയാഴ്ച വരെ ലബക്കിൽ 10 ഇഞ്ച് സ്നോ ലഭിച്ചതായി അധികൃതർ അറിയിച്ചു.

മഞ്ഞു വീഴ്ചയെ തുടർന്ന് നിരവധി വിദ്യാലയങ്ങൾ അടച്ചിടുകയും ശനിയാഴ്ച ടെക്സസ് ടെക് യൂണിവേഴ്സിറ്റി (ലബക്ക്)യിൽ നടക്കേണ്ട ഫൈനൽ പരീക്ഷകൾ മാറ്റിവയ്ക്കുകയും ചെയ്തു.

കനത്ത മഞ്ഞുവീഴ്ചയ്ക്കൊപ്പം, ശക്തമായ മഴയും, കാറ്റും ഉണ്ടായത് റോഡ് ഗതാഗതവും താറുമാറാക്കി.

ലിറ്റിൽ ഫീൽഡും, നോർത്ത് വെസ്റ്റ് ലബക്ക് എന്നിവിടങ്ങളിൽ 9 ഇഞ്ചും , ഏബിലിന്ന, വിചിറ്റഫാൾസ് എന്നിവിടങ്ങളിൽ 3 ഇഞ്ച് സ്നോയും ലഭിച്ചതായി നാഷണൽ വെതർ സർവീസ് പറഞ്ഞു. വെള്ളിയാഴ്ച മുതൽ ഡാലസിൽ പെയ്ത കനത്ത മഴ താപനില 35–40 ഡിഗ്രി വരെ താഴ്ത്തി. പതിവിനു വിപരീതമായ കാലാവസ്ഥാ വ്യതിയാനം എല്ലായിടത്തും പ്രകടമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.