You are Here : Home / USA News

കാര്‍ഡിനല്‍ വിതയത്തില്‍ മെമ്മോറിയല്‍ ബാസ്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ്

Text Size  

Jose Maleckal

jmaleckal@aol.com

Story Dated: Monday, November 12, 2018 11:21 hrs UTC

ഫിലാഡല്‍ഫിയ: എസ് എം സി സി ഫിലാഡല്‍ഫിയാ ചാപ്റ്റര്‍ ദേശീയതലത്തില്‍ നടത്തിവരുന്ന കാര്‍ഡിനല്‍ വിതയത്തില്‍ മെമ്മോറിയല്‍ ബാസ്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 24 ശനിയാഴ്ച്ച 8:00 മണി മുതല്‍ വൈകിട്ട് 6:00 മണിവരെ ഫിലാഡല്‍ഫിയാ നോര്‍ത്തീസ്റ്റ് റാക്കറ്റ് ക്ലബിന്റെ (NERC, 9379 Krewstown Road, Philadelphia PA 19115) ഇന്‍ഡോര്‍ ബാസ്കറ്റ്‌ബോള്‍ കോര്‍ട്ടില്‍ നടക്കും. അമേരിക്കയില്‍ സീറോമലബാര്‍ സഭയുടെ അത്മായ സംഘടനയായ സീറോമലബാര്‍ കത്തോലിക്കാ കോണ്‍ഗ്രസിന്റെ (എസ് എം സി സി) വളര്‍ച്ചക്ക് ദേശീയതലത്തിലും, രൂപതാതലത്തിലും വളരെയധികം സംഭാവനകള്‍ നല്‍കുകയും, അതിന്റെ പ്രഥമ ഗ്രാന്റ്‌പേട്രന്‍ സ്ഥാനം ഏറെക്കാലം വഹിക്കുകയും ചെയ്ത സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ്പും, അത്യുന്നത കര്‍ദ്ദിനാളുമായിêന്ന ദിവംഗതനായ മാര്‍ വര്‍ക്കി വിതയത്തിലിന്റെ സ്മരണാര്‍ത്ഥം നടത്തുന്ന ആറാമത് ദേശീയ ബാസ്കറ്റ്‌ബോള്‍ ടൂര്‍ണമെന്റാണിത്. 1999 മുതല്‍ 2011 വരെ സീറോമലബാര്‍ സഭയുടെ തലവëം പിതാവുമായിêന്ന കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ സ്മരണാര്‍ത്ഥം എസ് എം സി സി ഫിലാഡല്‍ഫിയാ ചാപ്റ്റര്‍ ദേശീയതലത്തില്‍ ശനിയാഴ്ച്ച സംഘടിപ്പിçന്ന മല്‍സരത്തിന് അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളില്‍ നിന്നായി 6 ലധികം ടീമുകള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. എസ് എം സി സി ചാപ്റ്റര്‍ സ്പിരിച്വല്‍ ഡയറക്ടറും സീറോമലബാര്‍ ഫൊറോനാപള്ളി വികാരിയുമായ റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ ശനിയാഴ്ച്ച രാവിലെ എട്ടുമണിക്ക് ടൂര്‍ണമെന്റ് ഉല്‍ഘാടനം ചെയ്യും.

പ്ലേ ഓഫ് മല്‍സരങ്ങള്‍ക്കുശേഷം നടക്കുന്ന ഫൈനലില്‍ വിജയിക്കുന്ന ടീമിന് ജോസഫ് കൊട്ടുകാപ്പള്ളി സ്‌പോണ്‍സര്‍ ചെയ്യുന്ന കര്‍ദ്ദിനാള്‍ വിതയത്തില്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും, റണ്ണര്‍ അപ് ടീമിë എസ് എം സി സി എവര്‍ റോളിംഗ് ട്രോഫിയും ലഭിക്കും. കളിയില്‍ വ്യക്തിഗതമിഴിവു പുലര്‍ത്തുന്നവര്‍ക്ക് പ്രത്യേക ട്രോഫികളും ലഭിക്കും, ഫിലാഡല്‍ഫിയാ ചാപ്റ്റര്‍ പ്രസിഡന്റ് ജോര്‍ജ് വി. ജോര്‍ജിന്റെ നേതൃത്വത്തില്‍ എസ്.എം.സി.സി ഭാരവാഹികളെയും, ഇടവകാംഗങ്ങളെയും, യുവജനങ്ങളെയും, സ്‌പോര്‍ട്‌സ് സംഘാടകരെയും ഉള്‍പ്പെടുത്തി വിപുലമായ ഒരു കമ്മിറ്റി ടൂര്‍ണമെന്റിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, ട്രസ്റ്റിമാരായ ജോസ് തോമസ്, ഷാജി മിറ്റത്താനി, മോഡി ജേക്കബ്, റോഷിന്‍ പ്ലാമൂട്ടില്‍, സെക്രട്ടറി ടോം പാറ്റാനിയില്‍, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, ഭക്തസംഘടനാ ഭാരവാഹികള്‍, മരിയന്‍ മദേഴ്‌സ്, സീറോമലബാര്‍ യൂത്ത് എന്നിവരും ടൂര്‍ണമെന്റിന്റെ വിജയത്തിനായി ഒരുമയോടെ യത്‌നിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.