You are Here : Home / USA News

ലാന കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ണതയിലേക്ക്

Text Size  

ജോര്‍ജ്‌ നടവയല്‍

geodev@hotmail.com

Story Dated: Saturday, September 22, 2018 10:59 hrs UTC

ഈ വരുന്ന ഒക്ടോബര്‍ 5, 6, 7 തീയതികളില്‍ ഫിലാഡല്‍ഫിയയില്‍ വച്ച്ക്കു നടത്തപ്പെടുന്ന ലാന റീജിയണല്‍ കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ അതിന്റെ പൂര്‍ണതയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതായി ലാന കണ്‍വെന്‍ഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ഒക്ടോബര്‍ 6, ശനിയാഴ്ച നടക്കുന്ന 'ലാനകാവ്യോദയം ' എന്ന കവിയരങ്ങില്‍, സ്വന്തം കവിത അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ , തങ്ങളുടെ കവിത എത്രയും വേഗം 'ലാന കാവ്യോദയം' പരിപാടിയുടെ ചുമതലയുള്ള ഐശ്വര്യ ബിജുവിന് (2672061262 / aysh.biju14@gmail.com) അയച്ചു കൊടുക്കാന്‍ താത്പര്യപ്പെടുന്നു. കവിത അവതരിപ്പിക്കുവാന്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു അഞ്ചു മിനിട്ടു ആണ് സമയം അനുവദിച്ചിരിക്കുന്നത്. ആലാപനത്തിനു കവിത അയക്കുന്‌പോള്‍ തങ്ങള്‍ക്കു അനുവദിക്കപ്പെട്ട സമയംകൂടി പരിഗണിക്കേണ്ടതാണ്. ശനിയാഴ്ചത്തെ 'ലാനകഥാവെട്ടം ' പരിപാടിയില്‍ തിരഞ്ഞെടുക്കുന്ന പത്തു ചെറുകഥകള്‍ ചര്‍ച്ചചെയ്യുവാന്‍ അവസരമുണ്ടാകും. ഇതില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ 'ചെറുകഥ' കഥാവെട്ടം പരിപാടിയുടെ സാരഥിയായ സാംസി കൊടുമണ്ണിനു (samcykodumon@hotmail.com) മുന്‍കൂട്ടി അയച്ചുകൊടുക്കേണ്ടതാണ്.

പ്രമുഖ സാഹിത്യകാരി ആയ നീന പനയ്ക്കല്‍ , ലാന മുന്‍പ്രസിഡന്റും അറിയപ്പെടുന്ന എഴുത്തുകാരനുമായ ഷാജന്‍ ആനിത്തോട്ടം ( 8473221181 /shajananithottam@gmail.com) എന്നിവര്‍ നയിക്കുന്ന 'ലാനനോവല്‍ മദ്ധ്യാഹ്നം' എന്ന നോവല്‍ ചര്‍ച്ചയില്‍ തിരഞ്ഞെടുക്കപ്പെടുന്ന അഞ്ചു നോവലിസ്റ്റുകള്‍പങ്കെടുക്കുന്നതും തങ്ങളുടെ നോവലിനെക്കുറിച്ചും, എഴുത്തിന്റെ ശൈലിയെക്കുറിച്ചും തങ്ങളുടെ എഴുത്തനുഭവങ്ങള്‍ സദസ്യരുമായിപങ്കുവെയ്ക്കുന്നതാണ്. ഇതിനു പുറമെ മറ്റു ആനുകാലിക സംഭവങ്ങളും സാഹിത്യ സംബന്ധിയായ മറ്റു മേഖലകളും കൂട്ടായ ചര്‍ച്ചയ്ക്കു വിഷയമാകും.കലയും, സാഹിത്യവും, സംഗീതവും സൗഹൃദവും സമന്വയിക്കുന്ന ഈ അസുലഭവേദിയില്‍ ( ചാക്കോ ശങ്കരത്തില്‍ നഗര്‍ )ലാന ഒരുക്കുന്ന ഈ അക്ഷര വിരുന്നിലേക്കു എല്ലാ ഭാഷാസാഹിത്യ സ്‌നേഹികളെയും സ്‌നേഹപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.