You are Here : Home / USA News

ചിക്കാഗോയിലെ വടംവലി വിഷശേങ്ങൾ ഏഷ്യാനെറ്റ് യു എസ് വീക്കിലി റൗണ്ടപ്പില്‍

Text Size  

Story Dated: Friday, September 14, 2018 11:00 hrs UTC

 അനിൽ മറ്റത്തിക്കുന്നേൽ

 

ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ സ്വീകരണമുറികളിലെ നിറ സാന്നിധ്യമായ ഏഷ്യാനെറ്റ് യു എസ് വീക്കിലി റൗണ്ടപ്പ് ഈ ശനിയാഴ്ച്ചയും പുതുപുത്തൻ വിഭവങ്ങളുമായി എത്തുന്നു. നോർത്തമേരിക്കയിലെ മലയാളി സമൂഹത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ചിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ അന്താരാഷ്‌ട്ര വടംവലി വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്ന ഈ പുതിയ എപ്പിസോഡിൽ സാൻ ജോസ് കാലിഫോർണിയയിലെ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷങ്ങൾ, മലയാളി അസോസിയേഷൻ ഓഫ് റോക്ക്ലാൻഡ് കൗണ്ടി ( മാർക്ക്) ഇന്റെ ആഭിമുഖ്യത്തിൽ നടന്ന ഓണ കൂട്ടായ്മ, ക്നാനായ കാത്തലിക്ക് സൊസൈറ്റി ഓഫ് ചിക്കാഗോയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്വാന്തനം 2018 എന്ന ഓണാഘോഷങ്ങൾ, ചിക്കാഗോയിലെ ഇന്ത്യ ഡെവലപ്പ്മെൻറ് ഫൗണ്ടേഷൻ കേരളത്തിലെ പ്രളയബാധിതരെ സഹായിക്കുവാനായി നടത്തിയ ധനസമാഹരണം, കേരളാ അസോസിയേഷൻ ഓഫ് ചിക്കാഗോയുടെ ഓണാഘോഷങ്ങളും ധന സമാഹരണങ്ങൾ, യെമനിൽ തീവ്രവാദികളുടെ പിടിയിലായിരുന്ന ഫാ. ടോം ഒഴുങ്ങാലിലുമായി നടത്തിയ അഭിമുഖം എന്നിവ ഉണ്ടായിരിക്കും എന്ന് യൂ.എസ്. പ്രോഗ്രാം ഡയറക്ടർ രാജു പള്ളത്ത് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. രാജു പള്ളത്ത് - 732 429 9529, asianetusnews@gmail.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More