You are Here : Home / USA News

ജോര്‍ജ് മാമ്മന്‍ കൊണ്ടൂരിനു പത്തനംതിട്ട അസോസിയേഷന്‍ സ്വീകരണം നല്‍കി

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Wednesday, July 11, 2018 11:28 hrs UTC

ഹൂസ്റ്റണ്‍: ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം അമേരിക്കയില്‍ എത്തിച്ചേര്‍ന്ന പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും കോണ്‍ഗ്രീസ് നേതാവുമായ ജോര്‍ജ് മാമ്മന്‍ കൊണ്ടൂരിനു പത്തനംതിട്ട ജില്ലാ അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഉജ്വല സ്വീകരണം നല്‍കി. ജൂലൈ 8 നു ഞായറാഴ്ച വൈകുന്നേരം 4:30 നു സ്റ്റാഫോര്‍ഡിലുള്ള സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ഹാളില്‍ വച്ചായിരുന്നു സ്വീകരണ സമ്മേളനം. പ്രസിഡന്റ് ശശിധരന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ഷാള്‍ അണിയിച്ചു കൊണ്ടൂരിനെ അദ്ദേഹം സ്വീകരിച്ചു. ജനറല്‍ സെക്രട്ടറി ജെയിംസ് കൂടല്‍ സ്വാഗതം ആശംസിച്ചു. പത്തനംതിട്ട ജില്ലയിലെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ജില്ലയുടെ വികസനത്തിന് ജില്ലാ പഞ്ചായത്തും കൊണ്ടൂരും ചെയ്യുന്ന കാര്യങ്ങള്‍ സവിസ്തരം അദ്ദേഹം വ്യക്തമാക്കി. ജില്ലയിലെ വിദ്യാഭാസ സ്ഥാപനങ്ങള്‍, റോഡുകള്‍, ജലസേചന പദ്ധതികള്‍, ആശുപത്രികള്‍, പ്രകൃതിക്ഷോഭത്തോടനുബന്ധിച്ചുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, തുടങ്ങിയവയെപ്പറ്റി പങ്കെടുത്തവര്‍ ചോദ്യങ്ങളായി ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ നാളിതു വരെ പ്രഖ്യാപിക്കപ്പെട്ട പദ്ധതികളും ജില്ലാ പഞ്ചായത്തിന്റെ പരിഗണനയില്‍ ഇരിക്കുന്ന പദ്ധതികളും മറ്റു വികസന പരിപാടികളെ പറ്റിയും വിശദമായി കൊണ്ടൂര്‍ മറുപടി നല്‍കി. സ്‌കൂളുകളില്‍ പോകുന്ന വിദ്യാര്‍ത്ഥിനികളുടെ സുരക്ഷയെ ലക്ഷ്യമാക്കി രക്ഷ കര്‍ത്താക്കള്‍ക്കു ഉപകരിക്കത്തക്ക വണ്ണം തുടക്കമിട്ട മൊബൈല്‍ ആപ്പ് സംവിധാനം സംസ്ഥാനമാകെ ശ്രദ്ധിയ്ക്കപ്പെട്ട പദ്ധതിയാണെന്നു അദ്ദേഹം പറഞ്ഞു. വികസനത്തിന് രാഷ്ട്രീയം പാടില്ല എന്ന് പ്രസംഗത്തില്‍ നിരവധി തവണ അദ്ധേഹം ഉത്‌ബോധിപ്പിച്ചു, നിരവധി ട്രേഡ് യൂണിയനുകള്‍ക്കു നേതൃത്വം നല്‍കുന്നതോടൊപ്പം കേരള സംസ്ഥാന കോഓപ്പറേറ്റീവ് ഹൗസിങ് ഫെഡറേഷന്‍ വൈസ് ചെയര്‍മാനായും പ്രവര്‍ത്തിക്കുന്ന കൊണ്ടൂര്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റ് പദവിയോടൊപ്പം സാമ്പത്തിക കാര്യസമിതിയുടെ ചെയര്‍മാനായും പ്രവര്‍ത്തിക്കുന്നു, സംസ്ഥാന സര്‍ക്കാരിന്റെ 2017 ലെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള അവാര്‍ഡും 25 ലക്ഷം രൂപ സമ്മാനവും പത്തനംതിട്ട ജില്ലാ പഞ്ചായത്തിനു കരസ്ഥമാക്കുവാന്‍ കൊണ്ടൂര്‍ വഹിച്ച പങ്ക് പ്രശംസനീയമാണ്. ജില്ലാ അസ്സോസിയേഷന്‍ സെക്രട്ടറി ജീമോന്‍ റാന്നി, സ്ഥാപക നേതാക്കളായ ജോര്‍ജ് എം ഫിലിപ്പ്, ബ്ലസന്‍ ഹൂസ്റ്റണ്‍, സക്കറിയ കോശി, ഐ.എന്‍.ഓ.സി പെന്‍സില്‍വാനിയ ചാപ്റ്റര്‍ സെക്രട്ടറി സന്തോഷ് എബ്രഹാം, എസ്.കെ.ചെറിയാന്‍, സജി ഇലഞ്ഞിക്കല്‍, മാമ്മന്‍ ജോര്‍ജ്, റോയ് തീയാടിക്കല്‍, ജെ.ഡബ്ലിയു.വര്ഗീസ്, റോയ് വെട്ടുകുഴി, ഡാനിയേല്‍ ചാക്കോ, ജോര്‍ജ് കൊച്ചുമ്മന്‍ ജോമോന്‍ ഇടയാടി, തോമസ് ഒലിയാംകുന്നേല്‍ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From USA News
More
View More