You are Here : Home / USA News

മലങ്കര യാക്കോബായ സഭയുടെ കുടുംബമേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Text Size  

Story Dated: Friday, June 22, 2018 12:35 hrs UTC

പെൻസിൽവനിയ∙ വടക്കെ അമേരിക്കയിലെ മലങ്കര യാക്കോബായ സഭയുടെ 32–ാമത് കുടുംബമേള പോക്കനോസിലുള്ള കലഹാരി റിസോർട്ട് ആൻഡ് കൺവൻഷൻ സെന്ററിൽ വച്ച് ജൂലൈ 25 മുതൽ 28 വരെ നടത്തുന്നതിന്റെ പുരോഗമന പ്രവർത്തനങ്ങൾ ധൃതഗതിയിൽ നടന്നു വരുന്നതായി ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ. യൽദോ മോർ തീത്തോസ് അറിയിച്ചു.

ഈ വർഷത്തെ കുടുംബ മേളയുടെ ചിന്താവിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത് ‘ലീവ് എ ലൈഫ് വർത്തി ഓഫ് ദി ലോർഡ് കൊലൊസ്സ്യർ 1:10’ എന്നതാണ്. ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ പതിവുപോലെ എല്ലാ വർഷവും നടത്തി വരാറുള്ള കുടുംബമേള ഈ വർഷം വളരെയധികം പുതമകൾ ഉൾക്കൊള്ളിച്ചുകൊണ്ടായിരിക്കും നടത്തുന്നത്. വിവിധ പ്രായക്കാർക്ക് ഒരുപോലെ ആത്മീയാന്തരീക്ഷത്തിലൂടെ തന്നെ വിനോദത്തിനുള്ള ധാരാളം കാര്യപരിപാടികൾ ഒരുക്കിയിട്ടുള്ളതായും കൂടുതലായും സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേകിച്ച് കുടുംബമായി പങ്കെടുക്കുവാനായിട്ടുള്ള രീതിയിൽ വ്യത്യസ്ത നിറഞ്ഞ പരിപാടികൾ സമയബന്ധിതമായിട്ട് തന്നെ ക്രമീകരിച്ചിട്ടുണ്ടെന്നും റവ. ഫാ. ഡോ. ജെറി ജേക്കബ് (സെക്രട്ടറി) അറിയിക്കുകയുണ്ടായി. ഈ വർഷത്തെ മറ്റൊരു പ്രത്യേകത ധാരാളം കുടുംബങ്ങൾ പങ്കെടുക്കുന്നതിനായും പ്രതീക്ഷിച്ചതിലും അധികം ആളുകൾ ഇപ്പോഴും കുടുംബമേളയിൽ പങ്കെടുക്കുവാനായി താത്പര്യം കാണിക്കുന്നതായും ബോബി കുര്യാക്കോസ് (ട്രഷറർ) പറയുകയുണ്ടായി.

ഈ വർഷത്തെ കുടുംബമേളയിൽ മലങ്കര യാക്കോബായ സഭയിലെ ധ്യാന ഗുരു എന്നറിയപ്പെടുന്ന അഭി. സഖറിയാസ് മോർ ഫീലക്സിനോസ് മെത്രാപ്പൊലീത്തയും ഫാ. പൗലൂസ് പാറേക്കര കോറെപ്പിസ്കോപ്പായും യൂത്തിനായി പ്രത്യേകം പ്രഭാഷകനായി എത്തുന്ന റവ. ഫാ. വാസകൻ മോവ് സേഷ്യൻ തുടങ്ങിയ സാന്നിധ്യം ഈ കുടുംബമേളയിൽ ഉണ്ടായിരിക്കും.

ഈ വർഷത്തെ കുടുംബമേളയുടെ ഗ്രാന്റ് സ്പോൺസേഴ്സായി മുന്നോട്ടു വന്നിരിക്കുന്നത് നടയിൽ ചാരിറ്റി ഫൗണ്ടേഷനും അവനീർ സോലൂഷൻസ് ഫോർ നേഴ്സിംഗ് എജ്യുക്കേഷൻ എന്നിവരാണ്. കൂടാതെ റാഫിൾ ടിക്കറ്റിന്റെ സ്പോൺസർ ഷൈലോ റ്റൂഴ്സ് ആൻഡ് ട്രാവൽസ് ആണ്. റാഫിൾ ടിക്കറ്റിന്റെ വൻ വിജയത്തിനായി എല്ലാവരും സഹകരിച്ച് ആ സംരഭത്തിനെയും വിജയിപ്പിക്കണമെന്നും അറിയിക്കുകയുണ്ടായി. കുടുംബ മേളയോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ള സുവനീറിന്റെ പ്രവർത്തനങ്ങളും പുരോഗമിച്ചുകൊണ്ടിരിക്കുന്ന തായി സിമി ജോസഫ് (ചീഫ് എഡിറ്റർ, മലങ്കര ദീപം) പറയുകയുണ്ടായി.

റവ. ഫാ. ഡോ. ജെറി ജേക്കബ് (ജന.കൺവീനർ), ബോബി കുര്യാക്കോസ് (ജോ. കൺവീനർ), റവ. ഫാ. രാജൻ മാത്യു, ബിനോയ് വർഗീസ് (ഫെസിലിറ്റീസ്), റവ. ഫാ. ആകാശ് പോൾ, ചാണ്ടി തോമസ് (റെജിസ്ട്രേഷൻ), റവ. ഫാ. മത്തായി പുതുക്കുന്നത്ത്, റവ. ഫാ. എബി മാത്യു (വി. കുർബാന ക്രമീകരണം), ഏലിയാസ് ജോർജ് (പ്രൊസിഷൻ), ജെറിൽ സാജു മോൻ (യൂത്ത്) , ഷെ. സി. ജി. വർഗീസ് (സെക്യൂരിറ്റി), ജെയിംസ് ജോർജ് (ഫുഡ്), ജോയി ഇട്ടൻ (ഗതാഗതം), ജീമോൻ ജോർജ് (കൾച്ചറൽ പ്രോഗ്രാം), സജി ജോൺ (പിആർഒ) തുടങ്ങിയ ഭദ്രാസന കൗൺസിൽ അംഗങ്ങളുടെ മേൽനോട്ടത്തിലുള്ള വിപുലമായ കമ്മറ്റിയുടെ നേതൃത്വത്തിലാണ് ഈ വർഷത്തെ കുടുംബമേളയുടെ പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നതെന്ന് സുനിൽ മഞ്ഞണിക്കര അറിയിച്ചു.

By: ജീമോൻ ജോർജ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.